പത്തനംതിട്ട ജില്ലാ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ നിലവില്‍ ഒഴിവുള്ള വാര്‍ഡന്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിന് അഭ്യസ്ത വിദ്യരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികളുടെ കൂടിക്കാഴ്ച ഡിസംബര്‍ മൂന്നിന് രാവിലെ 11 ന് റാന്നി ജില്ലാ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നടത്തും.
പ്ലസ് ടു പാസായിട്ടുള്ള പട്ടികവര്‍ഗ യുവതികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഡിഗ്രി, റ്റി.റ്റി.സി, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രായപരിധി 18 – 41.