Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ് സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ഫെയറുകൾ ആരംഭിച്ചു കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു :റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ സേവനങ്ങൾ :കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ജനുവരി 06-08 വരെ കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് :സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു കോന്നി മെഡിക്കല്‍ കോളേജ് : ക്ലാര്‍ക്ക് നിയമനം :അഭിമുഖം ( ഡിസംബര്‍ 26ന്) കുമ്പളത്താമണ്ണില്‍ കടുവ കെണിയില്‍ വീണു വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര്

അഡ്ജസ്റ്റ്‌മെന്റ് ധാരണ: കോന്നി , ളാഹ ഹാരിസൺ തോട്ടത്തിലെ താൽക്കാലിക തൊഴിലാളികളെആര് വഞ്ചിച്ചു

News Editor

നവംബർ 24, 2021 • 4:39 pm

അഡ്ജസ്റ്റ്‌മെന്റ് ധാരണ: കോന്നി , ളാഹ ഹാരിസൺ തോട്ടത്തിലെ താൽക്കാലിക തൊഴിലാളികളെആര് വഞ്ചിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : പാട്ട കാലാവധി കഴിഞ്ഞിട്ടും തങ്ങളുടെ സ്വകാര്യ ഭൂമി എന്ന് ബോര്‍ഡ്‌ സ്ഥാപിക്കുകയും കേരളത്തിലെ സാധാരണക്കാര്‍ക്ക് അവകാശപ്പെട്ട ഏക്കര്‍ കണക്കിന് ഭൂമി കൈവശം വെച്ച്കോടികളുടെ ആദായം എടുക്കുന്ന കുത്തക പാട്ട കമ്പനിയായ ഹാരിസണ്‍ വീണ്ടും ജനത്തെ വഞ്ചിച്ചു കൊണ്ട് ഇവിടെ ഉള്ള ഉത്പാദനം കവരുന്നു .

ഈ മണ്ണ് ഈ നാടിനു അവകാശപെട്ടത്‌ ആണ് . പാട്ട കാലാവധി കഴിഞ്ഞു .എന്നിട്ടും മുതലാളി ഭാവം മാറിയില്ല . മാറ്റുവാന്‍ ഉള്ള ആളുകള്‍ അടിമകളായി ഇന്നും രാപകല്‍ പണി എടുത്തു നട്ടെല്ല് വളയ്ക്കുന്നു . ഈ നട്ടെല്ല് എന്ന് പറയുന്നത് നേരെ ഉള്ള നാഡി ആണ് അത് വളഞ്ഞാല്‍ എല്ലാം വളയും .

ഹാരിസണ്‍ കമ്പനി ആരാണ് .അവര്‍ എന്തിനു ഇവിടെ വന്നു . എങ്ങനെ ഈ നാട് ഭൂമി കയ്യടക്കി .പാട്ടം കഴിഞ്ഞു .പോകാതെ നക്കി ഇരിക്കുന്നത് എന്തിനു എന്ന് അറിയണം എങ്കില്‍ ആ കഥ പറയാം .അടുത്ത അദ്ധ്യായം .

ഇന്ന് പറയുവാന്‍ ഉള്ളത് ഈ വരുത്തന്‍ കമ്പനിയുടെ കടന്നു കയറ്റം ആണ് . പാട്ട കാലാവധി കഴിഞ്ഞു .എന്നിട്ടും അധികാരം സ്വന്തമായി സ്ഥാപിച്ചു . സ്വകാര്യ ഭൂമി എന്നും ബോര്‍ഡും വെച്ച് ഞെളിഞ്ഞു ഇരിക്കുന്നു . ഇവിടെ പണി എടുക്കുന്ന അനേക ആളുകള്‍ ഉണ്ട് .നിങ്ങളുടെ ഭാക്ഷയില്‍ തോട്ടം തൊഴിലാളി .
താല്‍കാലികരായ അനേകം ആളുകള്‍ തങ്ങളുടെ ജീവിതം ഇവിടെ അടിയറവു വെച്ച് ജോലി ചെയ്യുന്നു . കോടികള്‍ കൊയ്യുന്ന കമ്പനി അവരെ സ്ഥിരപ്പെടുതിയില്ല . അപ്പോള്‍ സമരം . മുന്നില്‍ നേതാക്കള്‍ .

പാവം തൊഴിലാളികള്‍ എല്ലാം വിശ്വസിച്ചു . ഒടുവില്‍ ചര്‍ച്ച ,തീരുമാനം . കുറച്ചു പേരെ സ്ഥിരം ബാക്കി ആളുകള്‍ പിന്നെയും കുടിയാന്‍മാര്‍ . തൊഴിലാളി വഞ്ചനയ്ക്ക് ലേബര്‍ ഓഫീസര്‍ കൂട്ട് നില്‍ക്കരുത് . യൂണിയന്‍ നേതാക്കള്‍ക്ക് അതൊന്നും ബാധകം അല്ല . സത്യത്തില്‍ തൊഴിലാളി യൂണിയനുകള്‍ കൂടെ . തൊഴിലാളി എന്നാല്‍ എന്തെന്ന് മനസ്സിലാക്കുക .അതിനു ചിക്കാഗോ സമരം വേണ്ട . ലയങ്ങളില്‍ അന്തി വെളിപ്പിക്കുന്ന ഈ സാധാ ജനത്തിന് ഒപ്പം നില്‍ക്കുന്നു . ഹാരിസണ്‍ കമ്പനി നിങ്ങള്‍ കേരളംവിടുക .കുത്തക പാട്ട കമ്പനികള്‍ ഈ നാടിനു ആപത്തു ആണ് . ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു പാവങ്ങള്‍ക്ക് വിതരണം ചെയ്യുക .ഞങ്ങള്‍ അവിടെ കൃഷി ചെയ്തു ജീവിക്കാം . ,… സഹായിക്കുക സര്‍ക്കാര്‍ . ജനകീയം ആണെങ്കില്‍ മാത്രം

കോന്നി ,ളാഹ ഹാരിസണ്‍ തോട്ടത്തിലെ താല്‍ക്കാലികരായ എത്ര തൊഴിലാളികളെ ആണ് സ്ഥിരപ്പെടുത്തുന്നത് : യൂണിയന്‍ നേതാക്കള്‍ പറയുക

കോന്നി,ളാഹ, എസ്റ്റേറ്റുകളിലെ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തും

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.