Trending Now

പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

പട്ടിക ജാതിവികസന വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി പ്രമോട്ടര്‍മാരുടെ ഒഴിവുള്ള കുറ്റൂര്‍, കടപ്ര, നെടുമ്പ്രം, നാരങ്ങാനം, ഇലന്തൂര്‍, കോയിപ്രം, എഴുമറ്റൂര്‍, റാന്നി, ചിറ്റാര്‍, അങ്ങാടി ഗ്രാമ പഞ്ചായത്തുകളില്‍ പ്രമോട്ടറായി നിയമിക്കപ്പെടുന്നതിലേക്ക് അര്‍ഹരായ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

2022 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പ്ലസ് ടു അല്ലങ്കില്‍ തത്തുല്യ യോഗ്യത. പ്രായപരിധി 18-40 വയസ്. താത്പര്യമുള്ളവര്‍ നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്റ്സ്സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ ഒന്നിനകം പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: 0468 2322712.

error: Content is protected !!