ഏനാദിമംഗലം പഞ്ചായത്തിലെ മഴക്കെടുതി; നാശനഷ്ടം ഉണ്ടായവര്‍ 25ന് മുമ്പ് അപേക്ഷ നല്‍കണം

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ നവംബര്‍ 14-ലെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് അവലോകന ചെയ്യാന്‍  പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നു.  യോഗത്തില്‍ പഞ്ചായത്ത് മെമ്പറുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ചു, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, വെറ്ററിനറി ഡോക്ടര്‍, മൈനര്‍ ഇറിഗേഷന്‍ അസി. എഞ്ചിനീയര്‍, എല്‍.എസ്.ജി.ഡി അസി. എഞ്ചിനീയര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് അസി. എഞ്ചിനീയര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.
പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് മെമ്പറുമാര്‍ വിവരിച്ചു. വിവിധ  വകുപ്പുകളില്‍ ലഭിച്ച അപേക്ഷകളെപ്പറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഭാഗികമായോ പൂര്‍ണമായോ വീട് തകര്‍ന്നവരും കച്ചവട സ്ഥാപനങ്ങളില്‍ നാശനഷ്ടടം സംഭവിച്ചവരും വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും കൃഷി നാശം സംഭവിച്ചവര്‍ അത് സംബന്ധിച്ച അപേക്ഷ കൃഷിഭവനിലും വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ മൃഗാശുപത്രിയില്‍ അപേക്ഷ നല്‍കുന്നതിനും മീന്‍ വളര്‍ത്തലില്‍ നഷ്ടം സംഭവിച്ചവര്‍ ഫിഷറീസ് വകുപ്പ് മുഖേനയും നവംബര്‍ 25 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കുന്നതിന് അറിയിപ്പ് നല്‍കുന്നതിനും ലഭിച്ച അപേക്ഷകള്‍ അതാത് ഓഫീസുകളില്‍ പ്രസിദ്ധീകരിക്കുന്നതിനും തീരുമാനിച്ചു. കിണര്‍ ഉപയോഗശൂന്യമായവര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്നും യോഗത്തില്‍ അറിയിച്ചു.
error: Content is protected !!