
കോന്നി വാർത്ത ഡോട്ട് കോം :കോന്നി ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബ് മാരൂർപാലത്തിന്റെയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വിഷ്ണു കെ ജി അധ്യക്ഷത വഹിച്ചു.
ക്ലബ് മെമ്പർ ജിതിൻ രാജ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയകുമാർഎന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ് സെക്രട്ടറി റിയാസ് നന്ദി രേഖപ്പെടുത്തി