Trending Now

ഏനാദിമംഗലത്ത് മഴക്കെടുതിയുണ്ടായ സ്ഥലങ്ങള്‍ എം എല്‍ എ സന്ദര്‍ശിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഏനാദിമംഗലം പഞ്ചായത്തിലെ മഴക്കെടുതിയില്‍ നാശനഷ്ടമുണ്ടായ വിവിധ പ്രദേശങ്ങളും സ്‌ഥാപനങ്ങളും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു.
ഏനാദി മംഗലം പഞ്ചായത്ത്‌ ഓഫീസ്, വില്ലേജ് ഓഫീസ് , കെ.പി റോഡിനു സമീപമുള്ള വീടുകൾ, വ്യാപാര സ്‌ഥാപനങ്ങൾ എന്നിവയ്ക്ക് നാശ നഷ്ടമുണ്ടായി.ചില വീടുകളിലെ വളർത്തു മൃഗങ്ങൾ വെള്ളത്തിൽ ഒലിച്ചു പോയിരുന്നു.

വിവിധങ്ങളായ കൃഷി വിളകൾക്കും വ്യാപകമായി നാശനഷ്ടം നേരിട്ടു.
നാട്ടുകാർ എം എൽ എ യോട് തങ്ങൾക്കുണ്ടായ ദുരിതങ്ങളെ സംബന്ധിച്ച് വിവരിച്ചു.
ഏനാദിമംഗലം, കലഞ്ഞൂർ പഞ്ചായത്തുകളിലെ മഴക്കെടുത്തിയിലുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് തുടർ നടപടികൾക്കായി വിവിധ വകുപ്പുകളുടെ ജില്ലാ ഉദ്യോഗസ്ഥരുടെ യോഗം വെള്ളിയാഴ്ച 11.30 നു കലഞ്ഞൂർ പഞ്ചായത്ത്‌ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുമെന്നും എം എൽ എ പറഞ്ഞു.

എം എൽ എ യോടൊപ്പം ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് രാജാഗോപാലൻ നായർ, ഏനാദി മംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് പ്രഫ. കെ. മോഹൻ കുമാർ, വൈസ് പ്രസിഡന്റ് ഉദയരശ്മി, , കാഞ്ചന, ലത, ലക്ഷ്മി, സതീഷ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.സിപിഎം ലോക്കൽ സെക്രട്ടറി ബിനോയ്‌, അനീഷ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു

error: Content is protected !!