ശബരിമല തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്:
പന്തളം-കൈപ്പട്ടൂര്‍ റോഡ് ഗതാഗതയോഗ്യം;
പന്തളം-ഓമല്ലൂര്‍, കൊച്ചാലുംമൂട്- പന്തളം
റോഡുകളില്‍ തടസമുണ്ട്
ശക്തമായ മഴ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയിലെ ചില റോഡുകളില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് മാര്‍ഗതടസം ഉണ്ടായതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വഴിതിരിച്ചുവിട്ടിരുന്നു. അതില്‍ മൂന്നു റോഡുകളിലെ ഗതാഗതംപുന:സ്ഥാപിച്ചിട്ടുണ്ടെന് ന് പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പന്തളം-കൈപ്പട്ടൂര്‍ റോഡ്, കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡ്, അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട് ട റോഡ് എന്നിവടങ്ങളിലെ ഗതാഗതമാണ് പുന:സ്ഥാപിച്ചത്. എന്നാല്‍ അടൂര്‍- കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡില്‍ കൈപ്പട്ടൂര്‍ പാലം അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാലത്തില്‍കൂടി ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിയന്ത്രണവിധേയമായി ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
അതേസമയം പന്തളം-ഓമല്ലൂര്‍ റോഡ്, കൊച്ചാലുംമൂട്- പന്തളം റോഡ് എന്നിവ വെള്ളക്കെട്ട് മൂലം ഇപ്പോഴും സഞ്ചാരയോഗ്യമല്ല. ഈ റോഡുകളില്‍ മാര്‍ഗതടസമുള്ളതിനാല്‍ ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലകടവ്-കുളനട-മെഴുവേലി-ഇലവും തിട്ട- കോഴഞ്ചേരി-റാന്നി വഴിയും കുളനട-ആറന്മുള-കോഴഞ്ചേരി-റാന്നി വഴിയും പോകാം. ഈ സ്ഥലങ്ങളിലെ വെള്ളം ഇറങ്ങുന്ന മുറയ്ക്ക് മുന്‍രീതിയില്‍ സഞ്ചരിക്കാവുന്നതാണ്.