ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ സംസ്ഥാന പോലീസ് മേധാവി(ഡിജിപി) അനില്‍കാന്ത് നേരിട്ടു വിലയിരുത്തി. പമ്പ, നിലക്കല്‍ എന്നിവിടങ്ങള്‍ ഡിജിപി സന്ദര്‍ശിച്ചു.
നിലയ്ക്കലില്‍ ചേര്‍ന്ന അവലോകന യോഗത്തിലും ഡിജിപി പങ്കെടുത്തു. നിലയ്ക്കല്‍, പമ്പ എന്നിവടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മെസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഡിജിപി പരിശോധിച്ചു. തീര്‍ഥാടനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള വിവിധ സൗകര്യങ്ങളെ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി ഡിജിപിക്കു വിശദീകരിച്ചു നല്‍കി.
പമ്പയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മെസും, പോലീസ് കണ്‍ട്രോള്‍ റൂമും ഡിജിപി സന്ദര്‍ശിച്ചു. തുടര്‍ന്ന് നിലയ്ക്കലില്‍ എത്തി അവലോകന യോഗത്തില്‍ പങ്കെടുത്തു. എഡി ജിപി എസ്. ശ്രീജിത്ത്, ഐജി ഹര്‍ഷിത അട്ടല്ലൂരി, ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയരും ഡിജിപിക്ക് ഒപ്പമുണ്ടായിരുന്നു.
ശബരിമല തീര്‍ഥാടനം:
കോട്ടയം -എരുമേലി- ആങ്ങമൂഴി ബസ് സര്‍വീസ്
പുന:സ്ഥാപിക്കണം: ജനീഷ് കുമാര്‍ എംഎല്‍എ
നിലച്ചിരിക്കുന്ന കോട്ടയം -എരുമേലി- ആങ്ങമൂഴി കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് പുന:സ്ഥാപിക്കണമെന്ന് അഡ്വ.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍മ്മാണം ആരംഭിക്കാവുന്ന ഘട്ടത്തിലാണ്. ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും എംഎല്‍എപറഞ്ഞു.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.
ശബരിമല തീര്‍ഥാടനം:
റോഡ് സുരക്ഷ ശക്തമാക്കണമെന്ന്
അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ
ശക്തമായ മഴ ജില്ലയില്‍ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, പാറക്കല്ലുകള്‍ ഉരുണ്ടു വീഴുവാനുള്ള സാഹചര്യം മുന്നില്‍ക്കണ്ടു കൊണ്ട് സേഫ് സോണ്‍ പദ്ധതിയുടെ നേതൃത്വത്തില്‍ റോഡ് സുരക്ഷ ശക്തമാക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വെര്‍ച്വല്‍ ക്യൂവില്‍ വ്യത്യസ്ഥ സമയങ്ങളില്‍ ഭര്‍ശനത്തിന് അനുമതി ലഭിച്ചവര്‍ ഒരുമിച്ച് നിലയ്ക്കലില്‍ എത്തുവാനുള്ള സാധ്യതയുണ്ട്. അത്തരം തിരക്കുകള്‍ നിയന്ത്രിക്കാനുള്ള സജീകരണങ്ങള്‍ കൂടുതലായി ഒരുക്കണം. പത്തനംതിട്ട, കോട്ടയം ബസ് സ്റ്റാന്റുകളില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ആര്‍ടിപിസിആര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം. ശബരിമല ഇടത്താവളങ്ങളിലെ ശൗചാലയങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നും എംഎല്‍എ പറഞ്ഞു.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.
ശബരിമല തീര്‍ഥാടനം:
ദിശാ സൂചികള്‍ കൂടുതല്‍ സ്ഥാപിക്കണം:
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ചെങ്കോട്ടയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിക്കുന്ന പുനലൂര്‍- മൂവാറ്റുപുഴ റോഡിന്റെ പണി നടന്നു വരികയാണ്. ഈ സാഹചര്യത്തില്‍ പമ്പയിലേക്കു വരുന്നതിനായി പത്തനാപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക് വഴി തിരിച്ചുവിടുന്നുണ്ട്. അതിനാല്‍ പത്തനംതിട്ടയില്‍ പോലീസ് സൗകര്യം വര്‍ധിപ്പിക്കുകയും ദിശാ സൂചികള്‍ സ്ഥാപിക്കുകയും ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ശബരിമല തീര്‍ഥാടനം:
എല്ലാ വകുപ്പുകളും സമയബന്ധിതമായി
പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം: ജില്ലാ കളക്ടര്‍
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി എല്ലാ വകുപ്പുകളും സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മൈലപ്ര-മണ്ണാറക്കുളഞ്ഞി റോഡിന്റെ പ്രവൃത്തി അടിയന്തര സാഹചര്യം കണക്കിലെടുത്ത് പൂര്‍ത്തിയാക്കണം. സുരക്ഷിതത്വം ഉറപ്പാക്കാനാവശ്യമായ ബാരിക്കേഡുകളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കണം. കെ.എസ്.ആര്‍.ടി.സി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കണം. ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ ആവശ്യ സമയങ്ങളില്‍ ലഭ്യമാക്കണം. പാര്‍ക്കിംഗ് സൗകര്യം, ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യം എന്നിവ ക്രമീകരിക്കണം. തീര്‍ഥാടകര്‍ക്ക് ആവശ്യമായ നിര്‍ദേങ്ങള്‍ കൈമാറുന്നതിനായി ഇന്‍ഫര്‍മേഷന്‍ എയ്ഡ് പോസ്റ്റുകള്‍ നിലയ്ക്കല്‍ സ്ഥാപിക്കും. അതിശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യതാ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. മണ്ണിടിച്ചില്‍ ഉണ്ടായാല്‍ ഗതാഗത സൗകര്യം സുഗമമാക്കാന്‍ ജെ.സി.ബിയുടെ ലഭ്യത ഉറപ്പ് വരുത്തും. പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കുന്നതിനായി വകുപ്പുകളുടെ സഹകരണം ആവശ്യമാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിന്ന് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ്
നടത്തുന്നതിന് അടിയന്തര ചര്‍ച്ച നടത്തും
തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്ന് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് നടത്താത്തത് മൂലം സ്വകാര്യ ബസ് ഉടമകള്‍ ഭക്തരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുവാനും യാത്ര സുഗമമാക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ആവശ്യമെങ്കില്‍ മുഖ്യമന്ത്രിതലത്തിലുള്ള ചര്‍ച്ച ഉള്‍പ്പെടെ പരിശോധിക്കും. താന്‍ നേരിട്ട് തമിഴ്‌നാട് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്താനും തയ്യാറാണെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വരാനും മടങ്ങിപ്പോകാനുമുള്ള സംവിധാനം ഒരുക്കുന്നതിനാണ് ശ്രമിക്കുന്നത്. തമിഴ്‌നാട് – ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ഭക്തര്‍ സന്നിധാനത്ത് എത്തുന്നത്. അവര്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുക എന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.
ഇത്തവണത്തെ ശബരിമല തീര്‍ഥാടനത്തിന് യാതൊരു വിധത്തിലുമുള്ള കുറവില്ലാതെ നടത്തണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. അവസാന ഒരുങ്ങളില്‍ പോലും എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ അവ പരിഹരിച്ച് സീസണ്‍ സുഗമമാക്കുന്നതിനായാണ് യോഗം ചേര്‍ന്നത്. ശബരിമല ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ മാത്രം വികാരമല്ല. ചൈതന്യം ആഗ്രഹിക്കുന്ന എല്ലാവരുടെയും ഒരു അഭയകേന്ദ്രമാണ് ശബരിമല. പ്രാധാന്യമുള്‍ക്കൊണ്ട് അയ്യപ്പഭക്തര്‍ക്ക് ഒരു കുറവുകളും ഇല്ലാതെ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ വകുപ്പുകള്‍ക്ക് ബാധ്യതയുണ്ട്. ഏതെങ്കിലും വകുപ്പുകളുടെ ഭാഗത്ത് നിന്നും കുറവുകള്‍ ഉണ്ടെങ്കില്‍ അവ നികത്തുന്നതിനായാണ് യോഗം ചേര്‍ന്നതെന്ന് മന്ത്രി പറഞ്ഞു.
ഇടവേളകളില്ലാതെ സഞ്ചരിക്കേണ്ട വിഭാഗമാണ് ഗതാഗത വകുപ്പ്. വകുപ്പ് ഇത് കൃത്യമായി ചെയ്യണമെങ്കില്‍ മറ്റ് വകുപ്പുകളുടെ അകമഴിഞ്ഞ പിന്തുണയും സഹായവും ആവശ്യമാണ്. കോവിഡിന് മുന്‍പ് ഭക്തര്‍ക്കായി ഒരുക്കിയിരുന്ന എല്ലാ സൗകര്യങ്ങളും ഇത്തവണയും ഒരുക്കുന്നുണ്ട്. സ്ഥിരമായി എത്തുന്ന ഭക്തര്‍ ഇത്തവണയും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഭക്തരെ കടത്തിവിടുക. നിയന്ത്രണങ്ങള്‍ ശരിയായ രീതിയില്‍ നടത്താന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും-അദ്ദേഹം പറഞ്ഞു.
പമ്പാ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എം.എല്‍എമാരായ അഡ്വ. കെ.യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍ അജിത് കുമാര്‍, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ദേവസ്വം ബോര്‍ഡ് ഇ.ഇ ആര്‍.അജിത് കുമാര്‍, ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ വി.കൃഷ്ണകുമാര വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് പുതിയ
അഞ്ച് ബസ് സര്‍വീസ് ആരംഭിക്കും: മന്ത്രി ആന്റണി രാജു
യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഈ മാസം 25നകം പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് അഞ്ച് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അനുവദിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെ കോവിഡ് സാഹചര്യം
സാരമായി ബാധിക്കുന്നുണ്ട്. നഷ്ടം സഹിച്ചും ഡിപ്പോകളില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ബസ് സര്‍വീസ് നടത്തിവരുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് പരിഗണിക്കും. ഏപ്രില്‍ മാസത്തോടെ ഗ്രാമവണ്ടി പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള
സൗകര്യം ഒരുക്കണം: ഗവ.ചീഫ് വിപ്പ്
കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ വാഹനങ്ങളിലാകും കൂടുതല്‍ ആളുകള്‍ ശബരിമല തീര്‍ത്ഥാടനത്തിനെത്തുകയെന്നും അവിടേക്ക് വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ഗവ.ചീഫ് വിപ്പ് എന്‍.ജയരാജ് പറഞ്ഞു. തീര്‍ഥാടകര്‍ക്ക് കടന്നുവരാനുള്ള കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇത് ഭക്തര്‍ക്ക് ഏറെ പ്രയോജനപ്രദമാകും. 26-ാം മൈല്‍ പാലം തകര്‍ന്ന നിലയിലും ബ്ലോക്കായ റോഡുകളുള്ള നിലയിലും പകരമുള്ള റോഡ് കണ്ടെത്തി വാഹനം തിരിച്ചുവിടും. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ളവ ഇതുവഴി കടത്തിവിടണം. കറുകച്ചാല്‍-മണിമല വഴി കോട്ടയത്ത് നിന്നും കെ.എസ്.ആര്‍.ടി.സി ബസ് അനുവദിച്ചാല്‍ ഏറെ പ്രയോജനകരമാകും. തീര്‍ഥാടന കാലം സുഗമമായി നടക്കാനുള്ള പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ഥാടനം:
സേഫ് സോണ്‍ പദ്ധതിക്ക് തുടക്കം;
മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു
ഉദ്യോഗസ്ഥര്‍ എന്ന മനോഭാവം വെടിഞ്ഞ് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സേഫ് സോണ്‍ പദ്ധതി വിജയിപ്പിക്കാന്‍ കഴിയൂവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ഇലവുങ്കലില്‍ സേഫ് സോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് കുറഞ്ഞതിനാല്‍ പതിവിലേറെ വാഹനങ്ങള്‍ നിരത്തുകളില്‍ ഉണ്ടാകും. കരുതലോടെയാകണം പ്രവര്‍ത്തിക്കേണ്ടത്. ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ യാത്ര സുഗമമാക്കുകയാണ് സേഫ് സോണ്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ഥാടകരുടെ മനസില്‍ അഭിമാനകരമായ സ്ഥാനം നേടാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. പദ്ധതിക്ക് എല്ലാ വകുപ്പുകളുടേയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ശബരിമല സേഫ് സോണ്‍ പദ്ധതി. കോവിഡ് സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകരുടെ യാത്ര അപകട രഹിതവും സുരക്ഷിതവുമാക്കാനുള്ള വിപുലമായ പരിപാടിയാണ് പദ്ധതിലൂടെ ലക്ഷ്യമിടുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍, എരുമേലി, കുട്ടിക്കാനം, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂം, 30 വാഹനങ്ങള്‍, മുന്നൂറ് ഉദ്യോഗസ്ഥര്‍ എന്നിവയാണ് സേഫ് സോണ്‍ പദ്ധതിയിലുണ്ടാകുക. വാഹന പട്രോളിംഗ്, സേഫ് സോണ്‍ കണ്‍ട്രോള്‍ റൂം എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.
അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍ അജിത് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹന്‍, വാര്‍ഡ് അംഗങ്ങളായ ശ്യാം മോഹന്‍, മഞ്ജു പ്രമോദ്, പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.