കോന്നി വാര്‍ത്ത ഡോട്ട് കോം : മലയാള ദിനാചരണം, ഭരണഭാഷാ വാരാഘോഷം എന്നിവയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഹൈസ്‌കൂള്‍, യുപി വിഭാഗം കുട്ടികള്‍ക്കായി ജില്ലാ ഭരണകേന്ദ്രം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മലയാള കവിതാലാപനം, മലയാള പ്രസംഗ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
യുപി വിഭാഗം മലയാള കവിതാലാപനത്തില്‍ തിരുവല്ല ഡിബിഎച്ച്എസ്എസിലെ അമൃതശ്രീ വി. പിള്ള ഒന്നാം സ്ഥാനവും, പ്രമാടം നേതാജി എച്ച്എസ്എസ്എസിലെ അല്‍ഫിന്‍ അഫിര്‍ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗം മലയാള കവിതാലാപനത്തില്‍ അങ്ങാടിക്കല്‍ എസ്എന്‍വിഎച്ച്എസ്എസിലെ എസ്.നവനീത് ഒന്നാം സ്ഥാനവും, കോന്നി റിപ്ലബിക്കന്‍ വിഎച്ച്എസ്എസിലെ എം.എസ് അമൃത രണ്ടാം സ്ഥാനവും നേടി.
യുപി വിഭാഗം മലയാള പ്രസംഗത്തില്‍ വള്ളംകുളം നാഷണല്‍ എച്ച്എസിലെ ഉണ്ണിക്കൃഷ്ണന്‍ ഒന്നാം സ്ഥാനവും, തിരുവല്ല ഡിബിഎച്ച്എസ്എസിലെ അമൃതശ്രീ വി. പിള്ള രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗം മലയാള പ്രസംഗത്തില്‍ പത്തനംതിട്ട കാത്തോലിക് എച്ച്എസിലെ ആന്‍ സൂസന്‍ ബിനോയ് ഒന്നാം സ്ഥാനവും, അയിരൂര്‍ ജിഎച്ച്എസ്എസിലെ വി.പുണ്യ രണ്ടാം സ്ഥാനവും നേടി.