തടി മേഖലയിലെ ചുമട്ട് കൂലി ഏകീകരിച്ചു
konnivartha.com :പുതിയ നിരക്ക് ചുവടെ: റബ്ബര്‍ സെലക്ഷന്‍ (ടണ്ണൊന്നിന്) 730 രൂപ, കെട്ടുകാശ് 20 രൂപ. റബ്ബര്‍ വിറക് (ടണ്ണൊന്നിന്) 550 രൂപ, കെട്ടുകാശ് 20 രൂപ. ലോക്കല്‍ (ടണ്ണൊന്നിന്) 700 രൂപ, കെട്ടുകാശ് 20 രൂപ. കട്ടന്‍സ് നീളം 4 1/4 വരെ (ടണ്ണൊന്നിന്) 730 രൂപ, കെട്ടുകാശ് 20 രൂപ. മൂന്നു മീറ്ററില്‍ താഴെയുളള കട്ടിത്തടി (തേക്ക്, ഈട്ടി, ആഞ്ഞിലി, പ്ലാവ്, മരുതി, മഹാഗണി) കെട്ടുകാശ് ഉള്‍പ്പെടെ (ക്യുബിക്ക് അടി) 55 രൂപ, കെട്ടുകാശ് 5 രൂപ. അല്‍ബീസിയ ക്യുബിക് അടി 37 രൂപ, കെട്ടുകാശ് 3 രൂപ. പാഴ് വിറക് (ടണ്ണൊന്നിന്) 400 രൂപ, കെട്ടുകാശ് 20 രൂപ. ഈ മാസം 20 മുതല്‍ രണ്ട് വര്‍ഷത്തെ പ്രാബല്യം പുതിയ നിരക്കിന് ഉണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാ ലേബര്‍ ഓഫീസറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റെജി ആലപ്പാട്ട്, ജില്ലാ സെക്രട്ടറി റോയി കുളത്തുങ്കല്‍, വി.എം വര്‍ഗീസ്, കെ.ഐ ജമാല്‍, സാജന്‍ തോമസ് (ഇന്‍ഫാം), വിജി വി. വര്‍ഗീസ്, സലാജദ്ദീന്‍ തുടങ്ങിയവര്‍ തൊഴിലുടമ പ്രതിനിധികളായും മലയാലപ്പുഴ മോഹന്‍ (സി.ഐ.ടി.യു.), ആര്‍. സുകുമാരന്‍ നായര്‍ (ഐ.എന്‍.ടി.യു.സി), പി.കെ ഗോപി (ഐ.എന്‍.ടി.യു.സി), പി.എം ചാക്കോ (യു.ടി.യു.സി.), കെ.ജി അനില്‍കുമാര്‍ (ബി.എം.എസ്.), തോമസ് ജോസഫ്, സി.കെ മോഹനന്‍ തുടങ്ങിയവര്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധികളായും ചര്‍ച്ചയില്‍ പങ്കെടുത്തു.