തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിനു കീഴിലുള്ള ദന്തൽ ഒ.പി. വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ദന്തൽ സർജന്റെ ഒഴിവിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ 16ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടത്തും.
ബി.ഡി.എസും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസലും സഹിതം 16ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0471-2460190.