Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിച്ചുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

തൊഴില്‍ അവസരം

സീനിയർ കൺസൾട്ടന്റ് താത്ക്കാലിക നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ-കം-ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്ടൈയ്നബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ്’ ൽ ഒരു സീനിയർ കൺസൾട്ടന്റ് ന്റെ താത്ക്കാലിക ഒഴിവുണ്ട്.

 

ഇതിനായുള്ള   വാക്ക് ഇൻ ഇന്റർവ്യൂ 18 ന് രാവിലെ 11 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തും.  വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.  ഫോൺ: 0487-2690100.

അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രചനാശാരീര വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്.

കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർ നവംബർ 17ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ സർക്കാർ ആയുർവേദ കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.  ഫോൺ: 0471-2460190.

കരാർ നിയമനം

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന  (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾസ്, കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്സ് വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

വിവിധ പ്രൊജക്ടുകൾക്കായാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവർ നവംബർ 15നകം അപേക്ഷിക്കണം.  വിശദവിവരങ്ങൾ kirtads.kerala.gov.in ൽ ല

ഗവണ്‍മെന്റ് പോളിടെക്നിക് കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനം

വെച്ചൂച്ചിറ  സര്‍ക്കാര്‍  പോളിടെക്നിക്  കോളജില്‍ നിലവില്‍ ഒഴിവുളള ട്രേഡ്സ്മാന്‍ (ഇലക്ട്രോണിക്സ്) എന്ന തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും.

ബന്ധപ്പെട്ട വിഷയത്തിലുളള ഐടിഐ/ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഐടിഐ/ഡിപ്ലോമ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം എട്ടിന് രാവിലെ 10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക്  കോളജ്  ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04735 266671.

വിവരാവകാശ കമ്മിഷണർ; അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  നിശ്ചിതയോഗ്യതയുള്ള അപേക്ഷകർ നവംബർ 20 ന് വൈകുന്നേരം 5 ന് മുൻപ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലോ അല്ലെങ്കിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ നൽകണം.  വിശദവിവരങ്ങൾ www.gad.kerala.gov.in ൽ ലഭ്യമാണ്.