Trending Now

തൊഴില്‍ അവസരം

Spread the love

ഗവണ്‍മെന്റ് പോളിടെക്നിക് കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നിലവില്‍ ഒഴിവുളള ട്രേഡ്സ്മാന്‍ (ഇലക്ട്രോണിക്സ്) എന്ന തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തിലുളള ഐടിഐ/ഡിപ്ലോമയാണ് യോഗ്യത.
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഐടിഐ/ഡിപ്ലോമ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം എട്ടിന് രാവിലെ 10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04735 266671.

ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഗവ. ഐടിഐ റാന്നിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഈ മാസം ഒന്‍പതിന് രാവിലെ 11 ന് ഇന്റര്‍വ്യൂ നടക്കും. യോഗ്യത – ബന്ധപ്പെട്ട ട്രേഡില്‍ എഞ്ചിനീയറിംഗ് ഡിഗ്രി /ഡിപ്ലോമ/എന്‍ടിസി അല്ലെങ്കില്‍ എന്‍എസി യും പ്രവൃത്തി പരിചയവും. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേ ദിവസം റാന്നി ഐടിഐ യില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04735 296090.

 

error: Content is protected !!