Trending Now

അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയറെ നിയമിക്കുന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളാ പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയറെ നിയമിക്കുന്നു.

സിവില്‍ എന്‍ജിനീയറിംഗ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 25,000 രൂപയാണ് പ്രതിമാസ പ്രതിഫലം.

പത്തനംതിട്ട ജില്ലയിലുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന. പ്രായപരിധി 45 വയസ്. അപേക്ഷകള്‍  നവംബര്‍ 10ന് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി, സി.എസ്.എന്‍ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kphccltd.kerala.gov.in എന്ന
വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471-2302201.

error: Content is protected !!