ആലപ്പുഴ ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സോസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടു ഫിഷർ വിമെനിന്‍റെ (സാഫ് ) നേതൃത്വത്തിൽ നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ മിഷൻ കോ -ഓർഡിനേറ്ററെ നിയമിക്കുന്നു.
എം.എസ്.ഡബ്ലൂ (കമ്മ്യൂണിറ്റി ഡെവലപ്പ്മെന്‍റ്), എം.ബി.എ (മാർക്കറ്റിംഗ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ടൂ വീലർ ലൈസൻസ് ഉണ്ടായിരിക്കണം. പ്രായം 45 വയസ്സിൽ താഴെ.
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെയും ആധാർ കാർഡിന്‍റെയും പകർപ്പുകളും സഹിതം നവംബർ 15 നകം സമർപ്പിക്കണം.
ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, സാഫ് ജില്ലാ നോഡൽ ഓഫീസ് എന്നിവിടങ്ങളിൽ പ്രവൃത്തി ദിവസങ്ങളിൽ അപേക്ഷകൾ സമർപ്പിക്കാം. വിലാസം: നോഡൽ ഓഫിസറുടെ കാര്യാലയം, സാഫ്, റെയിൽവേ സ്റ്റേഷൻ വാർഡ്, തിരുവമ്പാടി, ആലപ്പുഴ, 688002. ഫോൺ- 0477- 2251103, 8089508487.