Trending Now

കോന്നിയില്‍ പെയിന്‍റ് ഗോഡൌണില്‍ വന്‍ തീ പിടിത്തം

കോന്നിയില്‍ പെയിന്‍റ് ഗോഡൌണില്‍ വന്‍  തീ പിടിത്തം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മാങ്കുളം പെയിന്‍റ് ഗോഡൌണില്‍ വലിയ നിലയില്‍ തീ പിടിത്തം ഉണ്ടായി . കോന്നിയില്‍ നിന്നുള്ള  അഗ്നി ശമന വിഭാഗം ആദ്യം എത്തി എങ്കിലും തീ നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞില്ല തുടര്‍ന്നു പത്തനംതിട്ട നിന്നും കൂടുതല്‍ അഗ്നി ശമന വിഭാഗം എത്തി .ശ്രീ ലക്ഷ്മി പെയിന്‍റ് കടയുടെ മാങ്കുളം ഗോഡൌണില്‍ ആണ് തീ പിടിച്ചത് . 5 യൂണിറ്റ് അഗ്നിശമന വിഭാഗം എത്തി .

 

സമീപ സ്ഥലത്തു നിന്നും കടക്കാരെ ഒഴിപ്പിച്ചു . വലിയ രീതിയില്‍ പുക പടര്‍ന്നു . ലക്ഷകണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി . ആളപായം  ഇത് വരെ ഇല്ല.ഇലട്രിക്ക് കണക്ഷന്‍ ഇവിടെ ഇല്ലാ എന്നാണ് പ്രാഥമിക നിഗമനം . പിന്നെ എങ്ങനെ തീ പിടിച്ചു എന്നാണ് ആളുകള്‍ ചോദിക്കുന്നത് .  തീ പടര്‍ന്ന കടയുടെ ഭാഗത്തെ വീടുകളിലെ ആളുകളെ പോലീസ് ഒഴിപ്പിച്ചു .കോന്നി  പോലീസ് കര്‍ശന സുരക്ഷ ഒരുക്കിയതിനാല്‍ മറ്റ് അനിഷ്ട സംഭവം ഉണ്ടായില്ല . സമീപത്ത് ഉണ്ടായിരുന്ന രണ്ടു ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു

error: Content is protected !!