Trending Now

തടി ലോറി നിയന്ത്രണം വിട്ടു ഓട്ടോയുടെ മുകളില്‍ മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്ര മെക്കോഴൂര്‍ റോഡില്‍ മിനി തടി ലോറി നിയന്ത്രണം വിട്ടു ഓട്ടോയുടെ മുകളില്‍ മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടു . മറ്റ് രണ്ടു പേര്‍ക്കു പരിക്ക് പറ്റി . ഉതിമൂട് മാമ്പാറയില്‍ ഷൈജു (40) ആണ് മരണപ്പെട്ടത് ഓട്ടോയില്‍ഉണ്ടായിരുന്ന ഉതിമൂട് കോയിക്കോട്ട് രാജേഷ് (40), ലോറിയില്‍ ഉണ്ടായിരുന്ന കുമ്പഴ തറയില്‍ വീട്ടില്‍ ജയന്‍ (35)എന്നിവര്‍ക്ക് പരിക്ക് പറ്റി . ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ കണ്ട് തടി ലോറി സഡന്‍ ബ്രേക്കിട്ടു. അമിതഭാരമായതിനാല്‍ നിന്നില്ല. മറിഞ്ഞ മിനിലോറിക്കും മതിലിനുമിടയില്‍ ഓട്ടോറിക്ഷ കുടുങ്ങി കിടന്നത് രണ്ടു മണിക്കൂര്‍ നേരമാണ്

error: Content is protected !!