കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന് കോവില്‍ നദിയിലെ കല്ലേലി വയക്കര ഭാഗത്ത് ജല നിരപ്പ് ഉയര്‍ന്നതായി പ്രദേശ വാസികള്‍ പറഞ്ഞു .നദീ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്നു കോന്നി പഞ്ചായത്തും നിര്‍ദേശം നല്കി . കോന്നിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു .
അച്ചന് കോവില്‍ ,കല്ലാര്‍ നദിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയാണ് . ഉച്ച മുതല്‍ ആണ് അച്ചന് കോവില്‍ നദിയിലെ കല്ലേലി ഭാഗത്തും കോന്നിയിലും വെള്ളം ഉയരാന്‍ തുടങ്ങിയത് .വൈകിട്ടോടെ വയക്കര ചപ്പാത്ത് പൂര്‍ണ്ണമായും മുങ്ങി . അരുവാപ്പുലം ഡിപ്പോ ഭാഗത്തും വെള്ളം കയറി .