
വകയാറിൽ വെള്ളം റോഡിലേക്ക് കയറി ഗതാഗതം തടസപ്പെട്ടു
കോന്നി വാർത്ത ഡോട്ട് കോം :കോന്നി പുനലൂർ റോഡിൽ വകയാർ ഭാഗത്ത് വെള്ളം റോഡിലേക്ക് കയറി. ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
റോഡ് പണികൾ നടക്കുന്നതിനാൽ പല ഭാഗത്തും കുഴികൾ ഉണ്ട്. ഇതിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ശ്രദ്ധിക്കണം.
കോന്നിയിൽ വീണ്ടും മഴയുടെ ശക്തി കൂടി. രാവിലെ 8 മണി വരെ 97 എം എം മഴ രേഖപ്പെടുത്തി