കോന്നി വാര്‍ത്ത ഡോട്ട് കോം : കല്ലേലി കാവ് (കോന്നി) : പ്രാചീന ജനതയുടെ മഹത്തായ ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയെ ഉണർത്തിച്ച് ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )ആയുധ പൂജയും എഴുത്തിനിരുത്തും നടന്നു.
കളരിയിൽ താംബൂലംസമർപ്പിച്ച് 999 മലകളെ വിളിച്ചു ചൊല്ലി അക്ഷരങ്ങളെ വിളിച്ചുണർത്തി ഊട്ടും പൂജയും അർപ്പിച്ച് പൂജയെടുപ്പും എഴുത്തിനിരുത്തും നടന്നു .
നാവിലും വിരൽ തുമ്പിലും ഐശ്വര്യത്തിന്റെ പൊൻ കതിർ വിരിയിച്ച് നിരവധി കുരുന്നുകൾ അപ്പൂപ്പന്റെ നാമം കുറിച്ചു.
പുനെല്ല് കുത്തിയ അരിയിൽ അക്ഷരങ്ങളെ ചൂണ്ടാണി വിരലാൽ എഴുതിച്ചു.
കാവ് ഊരാളി വിനീത്, അഡ്വ സി വി ശാന്ത കുമാർ എന്നിവർ കാർമ്മികത്വം വഹിച്ചു.