Trending Now

മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ; ഡോ. മാത്യൂസ് മാർ സെവേറിയോസിന്റെ സ്ഥാനോഹരണ ചടങ്ങ് നാളെ

മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ; ഡോ. മാത്യൂസ് മാർ സെവേറിയോസിന്റെ സ്ഥാനോഹരണ ചടങ്ങ് നാളെ

മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. മാത്യൂസ് മാർ സെവേറിയോസിന്റെ സ്ഥാനോഹരണ ചടങ്ങ് നാളെ രാവിലെ 6.30 ന് പരുമലയിൽ നടക്കും. ചടങ്ങിൽ ഡോ. മാത്യൂസ് മാർ സെവേറിയോസിനെ കാതോലിക്കയായി വാഴിക്കും. ഓർത്തഡോക്സ് സഭ പരമാധ്യക്ഷനെ തെരഞ്ഞെടുത്ത തീരുമാനം സുന്നഹദോസ് അംഗീകരിച്ചു.

ഇന്നാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് പുതിയ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സെവേറിയോസിനെ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് മലങ്കര അസോസിയേഷൻ്റെ അംഗീകാരം ലഭിച്ചിരുന്നു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ. മാത്യൂസ് മാർ സെവേറിയോസ് മെത്രാപ്പൊലീത്ത.

error: Content is protected !!