സ്കൂട്ടര്‍ യാത്രകാരിയെ രക്ഷിക്കാന്‍ ഉള്ള ശ്രമത്തിന് ഇടയില്‍ കോന്നി വി കോട്ടയത്ത ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു : ഡ്രൈവര്‍ മരണപ്പെട്ടു

കോന്നി വി കോട്ടയത്ത് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു : ഡ്രൈവര്‍ മരണപ്പെട്ടു

കോന്നി വാര്‍ത്ത ഡോട്ട് കോം : സ്കൂട്ടര്‍ യാത്രികയെ രക്ഷിക്കാന്‍ ഉള്ള ശ്രമത്തിന് ഇടയില്‍ ഇളപ്പ് പാറയില്‍ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു . വി കോട്ടയം എഴുമണ്‍ കല്ലിട്ടേൽ സദാനന്ദൻ മകൻ അനിൽ (40 )ആണ് മരണപ്പെട്ടത് .

അമിത വേഗത്തില്‍ എത്തിയ സ്കൂട്ടര്‍ യാത്രക്കാരി സിഗ്നല്‍ നല്‍കാതെ തിരിഞ്ഞപ്പോള്‍ എതിരെ വന്ന അനില്‍ ഓട്ടോയില്‍ ഇടിക്കാതെ വെട്ടിച്ചു മാറ്റിയത് എന്നാണ് സഹ പ്രവർത്തകരായ ഓട്ടോ തൊഴിലാളികൾ പറയുന്നത്. സംഭവം ആരും കണ്ടിട്ടില്ല . സ്കൂട്ടര്‍ യാത്രികയെ രക്ഷിക്കാന്‍ ഉള്ള ശ്രമത്തിന് ഇടയില്‍ ആണ് ഓട്ടോ മറിഞ്ഞത് എന്നാണ് പറയപ്പെടുന്നത്

error: Content is protected !!