konnivartha.com : ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു. 20 നും 40 നും മധ്യേ പ്രായമുള്ളതും കായികക്ഷമതയും നീന്തല്‍വൈദഗ്ദ്ധ്യം ഉള്ളവരും വടശ്ശേരിക്കര പഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍ സഹിതം ഈ മാസം 18 ന് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04735-252029