Trending Now

പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

konnivartha.com : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ഗ്രാന്റ് നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30നുംഇടയില്‍. നിശ്ചിതയോഗ്യതയുള്ളവര്‍ അപേക്ഷകള്‍ വെളള പേപ്പറില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 25 ന് ഉച്ചക്ക് നാലിന് മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.

error: Content is protected !!