konnivartha.com: ഏറെ കാലങ്ങളായി തകർന്നു കിടക്കുന്ന കോന്നി – ചന്ദനപ്പള്ളി റോഡിന്റെ തകർച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോന്നി ഗ്രീൻ നഗർ റസിഡൻസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
കോന്നി താലൂക്ക് ആശുപത്രി ജംഗ്ഷനിൽ നടന്ന സമരം പരിപാടി അസ്സോസിയേഷൻ പ്രസിഡന്റ് വി.ബി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.സി രാധാകൃഷ്ണൻ നായർ ,രാജീസ് കൊട്ടാരം, വിജയൻ നായർ, അബ്ദുൾ മുത്തലീഫ്, പ്രസനകുമാർ കുരട്ടിയിൽ, ജഗീഷ് ബാബു,രാധാകൃഷ്ണൻ പടിഞ്ഞാറ്റേതിൽ, അനു പാറേൽ , സാം വർഗ്ഗീസ്, കൃഷ്ണകുമാർ, സജി സാമുവേൽ , രാജൻ, തുടങ്ങിയവർ പ്രസംഗിച്ചു.
കോന്നി മുതൽ ചന്ദനപ്പള്ളി വരെയുള്ളറോഡ് നവീകരണത്തിന് കരാർ നൽകിയിട്ട് 8 മാസങ്ങൾ പിന്നിട്ടുന്നു. പല ഭാഗങ്ങളിലും കുറച്ചുമാത്രം നിർമ്മാണങ്ങൾ നടത്തിയ പണി ഇഴയ്ക്കുകയാണ്.
ഇതിനിടെ സിവിൽ സ്റ്റേഷൻ മുതൽ ആനക്കൂട് വരെ റോഡ് ഉയർത്താൻ കരാർ നടപടികൾ പുനക്രമീകരിക്കാൻ വരുന്ന താമസവും റോധിന്റെ തകർച്ചയ്ക്ക വേഗം കൂട്ടി. പി എം റോഡും നവീകരണം നടക്കുന്നതിനാൽ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പാതയാണ് ചന്ദനപ്പള്ളി റോഡ്. ഓടകൾ ഇല്ലാത്തതും പല ഭാഗങ്ങളിലും പൂട്ടുക്കട്ടകൾ പാകിയതും റോഡിന്റെ തീർച്ചയ്ക്ക വേഗം കൂട്ടി.
റോഡിലെ കുഴികളിൽ അകടങ്ങളിൽപ്പെടുന്ന ഇരുചക്ര വാഹന യാത്രക്കാരും നിരവധിയാണ്. റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ തുടർ സമരങ്ങൾ നടത്താനാണ് നാട്ടുക്കാരുടെ തീരുമാനം.