Trending Now

വാഹന പൊളിക്കൽ നയപ്രകാരമുള്ള ഇളവുകൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു

ഇന്ധന ഉപഭോഗവും അറ്റകുറ്റപ്പണികളും മലിനീകരണവും കൂടുതലായ പഴയ വാഹനങ്ങൾ ഉപേക്ഷിക്കാൻ വാഹന ഉടമകളെ പ്രേരിപ്പിക്കുന്നതിനുള്ള ഒരു സംവിധാനമൊരുക്കാൻ വാഹന പൊളിക്കൽ നയം നിർദ്ദേശിക്കുന്നു.

ഇതിൻപ്രകാരം കേന്ദ്ര ഉപരിതല-ഗതാഗത, ദേശീയ പാതാ മന്ത്രാലയം GSR വിജ്ഞാപനം 720 (E) 05.10.2021ന് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനം 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

വാഹന പൊളിക്കലിന് പ്രോത്സാഹനമെന്ന നിലയിൽ, രജിസ്റ്റർ ചെയ്ത വാഹന പൊളിക്കൽ കേന്ദ്രം നൽകുന്ന “ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ്” സമർപ്പിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യുന്ന വാഹനത്തിന് മോട്ടോർ വാഹന നികുതിയിൽ ഇളവിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇളവുകൾ താഴെ കൊടുത്തിരിക്കുന്നു:

(i) ഗതാഗതേതര (വ്യക്തിഗത) വാഹനങ്ങളുടെ കാര്യത്തിൽ, ഇരുപത്തിയഞ്ച് ശതമാനം വരെയും

(ii) യാത്രാ (വാണിജ്യ) വാഹനങ്ങളുടെ കാര്യത്തിൽ, പതിനഞ്ച് ശതമാനം വരെയും

യാത്രാ വാഹനങ്ങളുടെ കാര്യത്തിൽ എട്ട് വർഷം വരെയും, ഗതാഗതേതര (വ്യക്തിഗത) വാഹനങ്ങളുടെ കാര്യത്തിൽ പതിനഞ്ച് വർഷം വരെയും ഇളവ് ലഭ്യമാണ്.

ഗസറ്റ് വിജ്ഞാപനം കാണാൻ  ഇവിടെ ക്ലിക്ക് ചെയ്യുക:

(https://static.pib.gov.in/WriteReadData/specificdocs/documents/2021/oct/doc202110701.pdf)

Notification issued pertaining to concessions under the Vehicle Scrapping Policy

 

In the vehicle scrapping policy, it is proposed to have a system of incentives to nudge vehicle owners to discard old and polluting vehicles, which have higher maintenance and fuel consumption costs.

In line with the above, the Ministry of Road Transport & Highways has issued a GSR Notification 720(E) dated 05.10.2021, in the Gazette of India, which shall come into force from the 1st day of April, 2022.

As an incentive for scrapping, concession is stipulated in the motor vehicle tax for a vehicle registered against submission of “Certificate of Deposit”, which is issued by a Registered Vehicle Scrapping Facility.  This concession is as below:

(i) upto twenty five per cent, in case of non-transport (personal) vehicles, and

(ii)upto fifteen per cent, in case of transport (commercial) vehicles:

The concession shall be available upto eight years, in case of transport vehicles, and upto fifteen years, in case of non-transport vehicles.