71 മഹിളാ മോർച്ച പ്രവർത്തകർ അവയവ ദാന സമ്മതപത്രം നല്‍കി

konnivartha.com : പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചു മഹിളാ മോർച്ച കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 71 മഹിളാ പ്രവർത്തകർ അവയവ ദാന സമ്മതപത്രം നൽകുന്നത്തിന്റെ ഉദ്‌ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് വെൺമേലിൽനിർവഹിച്ചു.

മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ്‌ ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. ബിജെപി കോന്നി നിയോജക മണ്ഡലം പ്രസിഡന്റ്‌ ജി.മനോജ്, ജില്ലാ കമ്മിറ്റി അംഗം കെ ആർ രാകേഷ് , യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുദാസ് , മഹിളാ മോർച്ച മണ്ഡലം ഭാരവാഹികൾ ആയ ലത പാർത്ഥസാരഥി , ശോഭ S നായർ , ലത രഘു , വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സതി ദേവി, കൂടൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മണി വിജയകുമാർ , സരസമ്മ , കൃഷ്ണമ്മ , സരോജിനി അമ്മ അഞ്ജലി എന്നിവർ സംസാരിച്ചു.