Trending Now

പോലീസ് സേവനങ്ങള്‍ മുറിയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : പോലീസ് സേവനങ്ങളും സഹായങ്ങളും ഏതു സമയവും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും ഓരോ മൊബൈല്‍ സിയുജി സിം കാര്‍ഡുകള്‍ അനുവദിച്ചതായി ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു.

പോലീസ് സ്‌റ്റേഷനുകളിലെ ലാന്‍ഡ് ഫോണുകള്‍ മഴ, ഇടിമിന്നല്‍ ഉള്ള സമയങ്ങളിലും മറ്റും കേടുപാടുണ്ടായി അറ്റകുറ്റപ്പണികള്‍ വേണ്ടിവരുന്നതും ലൈന്‍ തകരാറുകള്‍ സംഭവിക്കുന്നതും കാരണം പൊതുജനങ്ങള്‍ക്ക് അത്യാവശ്യങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയാതെ വരുന്നു. രാത്രി കാലങ്ങളില്‍ ഇതു വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. മലയോര മേഖലകളിലുള്ള സ്‌റ്റേഷന്‍ പരിധികളില്‍ താമസിക്കുന്നവര്‍ക്കാണ് മിക്കപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടിവരിക. ഏത് അനിവാര്യഘട്ടങ്ങളിലും പൊതുജനങ്ങള്‍ ആദ്യം വിളിക്കുന്നത് പോലീസ് സ്‌റ്റേഷനിലേക്കാണെന്നതിനാല്‍ 24 മണിക്കൂറും പോലീസ് സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സിയുജി സിം കാര്‍ഡ് അനുവദിച്ചതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

അതത് ദിവസത്തെ ജി.ഡി ചാര്‍ജ് ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥരാകും ഈ ഫോണ്‍ കൈകാര്യം ചെയ്യുന്നത്. എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും ഒരു മൊബൈല്‍ ഫോണും ചാര്‍ജറും ഹെഡ് സെറ്റും അനുവദിച്ചതായും ഫോണ്‍ നമ്പര്‍ ഏതുസമയവും പ്രവര്‍ത്തനക്ഷമമാക്കി വയ്ക്കുന്നതിന് എല്ലാ എസ്എച്ച്ഒ മാര്‍ക്കും നിര്‍ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

നിലവില്‍ കോന്നി(9497907794), കൂടല്‍(9497907831), പന്തളം(9497961007), പത്തനംതിട്ട(9497961046) എന്നീ പോലീസ് സ്റ്റേഷനുകളില്‍ ബിഎസ്എന്‍എല്‍ സിയുജി സിം നമ്പറുകള്‍ മേല്പറഞ്ഞ ആവശ്യത്തിന് ഉപയോഗത്തിലുണ്ട്.

ഇപ്പോള്‍ പുതുതായി സിം കാര്‍ഡുകള്‍ അനുവദിക്കപ്പെട്ട പോലീസ് സ്റ്റേഷനുകളും നമ്പറുകളും ചുവടെ: വനിതാ പോലീസ് സ്റ്റേഷന്‍ (9497907963), മലയാലപ്പുഴ (9497908048), ഇളവുംതിട്ട (9497908191), ആറന്മുള (9497908221), തണ്ണിത്തോട് (9497908223), ചിറ്റാര്‍ (9497908225), മൂഴിയാര്‍ (9497908279), അടൂര്‍ (9497908340), ഏനാത്ത് (9497908364), കൊടുമണ്‍ (9497908371), റാന്നി (9497908384), പെരുനാട് (9497908448), പമ്പ (9497908449), പെരുമ്പെട്ടി (9497908453), വെച്ചൂച്ചിറ (9497908456), തിരുവല്ല (9497908467), കീഴ്‌വായ്പൂര്‍ (9497908546), പുളിക്കീഴ് (9497908556), കോയിപ്രം (9497908573).

error: Content is protected !!