കൂടല്‍ രാക്ഷസന്‍ പാറ ഇക്കോ ടൂറിസം പദ്ധതി പ്രദേശം എംഎല്‍എയും കളക്ടറും സന്ദര്‍ശിച്ചു

അദാനി അച്ചാരം വാങ്ങി : കൂടല്‍ രാക്ഷസന്‍ പാറ അല്ല ഏത് പാറയും തകര്‍ക്കും

കൂടല്‍ രാക്ഷസന്‍ പാറ ഇക്കോ ടൂറിസം പദ്ധതി പ്രദേശം
എംഎല്‍എയും കളക്ടറും സന്ദര്‍ശിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടല്‍ രാക്ഷസന്‍ പാറ പ്രധാന ആകര്‍ഷണ കേന്ദ്രമാക്കി ടൂറിസം ഗ്രാമത്തിന്റെ ഭാഗമാക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന വിദഗ്ധരും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും ഇനി സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.എന്നാല്‍ ഈ പാറ അല്ല ഏത് പാറയും പൊട്ടിക്കാന്‍ കെല്‍പ്പുള്ള ആദാനി ഗ്രൂപ്പു കോന്നിയില്‍ അടിവേരുകള്‍ ഉറപ്പിച്ചു .

 

കോന്നി ഇഞ്ചിപ്പാറയിലെ രാക്ഷസന്‍ പാറയില്‍ പ്രകൃതി സൗഹാര്‍ദ ടൂറിസം കേന്ദ്രമാക്കിയുള്ള വികസനത്തിന് മാതൃകയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ്.അയ്യരും പറഞ്ഞു. പരമാവധി ജനങ്ങളിലേക്ക് ഇവയുടെ വിവരങ്ങള്‍ എത്തിക്കുവാനാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു. രാക്ഷസന്‍പാറ, തട്ടുപാറ, പുലിപ്പാറ, കുറവന്‍കുറത്തി പാറ എന്നിവ കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി പ്രാവര്‍ത്തികമാക്കുക.തട്ടുപാറയിലെത്തിയ സംഘം സൂര്യാസ്തമയവും കണ്ടാണ് മടങ്ങിയത്.

 

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, വൈസ് പ്രസിഡന്റ് മിനി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി ജയകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി ജോബി, ഷാന്‍ ഹുസൈന്‍, ആശാ സജി, അലക്‌സാണ്ടര്‍ ഡാനിയേല്‍, എസ്.പി.സജന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സുബൈര്‍ കുട്ടി, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി.പവിത്രന്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.

കൂടൽ രാക്ഷസൻ പാറയിൽ പ്രകൃതി സൗഹാർദ്ദ ടൂറിസം കേന്ദ്രം ഒരുക്കും

 

 

കലഞ്ഞൂർ പഞ്ചായത്തിലെ കൂടൽ ഇഞ്ചപ്പാറയിലെ രാക്ഷസൻ പാറയിൽ പ്രകൃതിസൗഹൃദ ടൂറിസം കേന്ദ്രം ഒരുക്കുമെന്ന് ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ. കോന്നി നിയോജക മണ്ഡലത്തിലെ ഗ്രാമ ടൂറിസം പദ്ധതിയുടെ ഭാഗമായി അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎയ്ക്ക് ഒപ്പമാണ് കലക്ടറും ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാക്ഷസൻ പാറയിൽ എത്തിയത്.

രാക്ഷസൻ പാറ എക്കോ ടൂറിസം പദ്ധതിയിൽ ഉൾപെടുത്തണമെന്ന് ആവശ്യപ്പെട്ടു എം എൽ എ ടൂറിസം മന്ത്രി പി.എ.മുഹമ്മദ്‌ റിയാസിന് കത്ത് നൽകിയിരുന്നു.
രാക്ഷസൻ റെ മൂക്കിനെ അനുസ്മരിപ്പിക്കുന്ന സ്ഥലവും രാക്ഷസൻ പാറ മുതൽ പുലിപ്പാറ വരെ പാറയ്ക്ക് അകത്തുകൂടി നീളുന്ന ഗുഹയും തട്ടുപാറ യും കുറവൻ കുറത്തി പറയും എല്ലാം ചേർത്തുള്ള വിശദമായ ടൂറിസം പദ്ധതിക്കാണ് ഇവിടെ ശ്രമം നടക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
രാക്ഷസൻ പാറയിൽ ടൂറിസം പദ്ധതിക്കായി ആദ്യം പഞ്ചായത്ത് പ്രമേയം പാസാക്കി നൽകണം.പിന്നീട് റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് നിർമ്മാണ അനുമതിയും നൽകുമ്പോൾ മാത്രമേ പദ്ധതി തുടങ്ങുന്നതിന് സാധിക്കൂ. അടുത്തദിവസം ടൂറിസം വകുപ്പിലെ ആർക്കിടെക്ടുമാർ രാക്ഷസൻ പാറയിൽ എത്തി പദ്ധതി തയ്യാറാക്കും. പാറയിലേക്ക് എത്തുന്ന വഴിയിൽ കൈവരികളും റോപ്പ് ടൂറിസം സാധ്യതകളും ഉണ്ടെന്നും ഇവിടെ എത്തിയ സംഘം അഭിപ്രായപ്പെട്ടു.

രാക്ഷസൻ പാറയിലെ തട്ടുപാറ എത്തി അസ്തമയവും കണ്ടാണ് സംഘം മടങ്ങിയത്.എം.എൽ.എ യ്ക്കു ഒപ്പം ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ,ടൂറിസം ഡെപ്യുട്ടി ഡയറക്ടർ സുബൈർ കുട്ടി,കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി വി പുഷ്പവല്ലി, വൈസ് പ്രസിഡന്റ് മിനി എബ്രഹാം,ബ്ലോക്ക് മെമ്പർ പി വി ജയകുമാർ, സുജ അനിൽ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ അലക്സണ്ടർ ഡാനിയേൽ, ആശ സജി,ഷാൻ ഹുസൈൻ, അജിത സജി, മെഴ്‌സി ജോബി, സുഭാഷിണി സി വി, പ്രസന്ന, ബിന്ദു രാമചന്ദ്രൻ, മനു, കെ.സോമൻ, എസ്.പി സജൻ,ടി എൻ സോമരാജൻ,ടൂറിസം ഇൻഫർമേഷൻ ഓഫീസർ ടി പവിത്രൻ, ജനജാഗ്രത മിഷൻ പ്രസിഡന്റ് കോശി സാമുവൽ, എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

error: Content is protected !!