Trending Now

ശബരിമല : മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ

Spread the love

 

ശബരിമല മണ്ഡല മകരവിളക്ക് കാലത്തിനു മുമ്പുള്ള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കി പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. എംഎല്‍എ ആയതിനുശേഷം ആദ്യമായി ശബരിമലയിലെത്തിയതായിരുന്നു അദ്ദേഹം.

 

സന്നിധാനത്തിലെത്തി ദര്‍ശനം നടത്തിയശേഷം ശബരിമല മണ്ഡലം – മകരവിളക്ക് മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് എംഎല്‍എ യുടെ അധ്യക്ഷതയില്‍ സന്നിധാനത്ത് യോഗം ചേര്‍ന്നു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ കുമാര വാര്യര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എം.കെ.അജികുമാര്‍, പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ജോണിക്കുട്ടി, ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുനില്‍കുമാര്‍,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ എംഎല്‍എ നല്‍കി.

error: Content is protected !!