പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (22.09.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (22.09.2021)
പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 22.09.2021

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1011 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു; 1215 പേര്‍ രോഗമുക്തരായി

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1005 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത എട്ട് പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

ക്രമ നമ്പര്‍, തദ്ദേശ സ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1. അടൂര്‍ 40
2. പന്തളം 59
3. പത്തനംതിട്ട 43
4. തിരുവല്ല 33
5. ആനിക്കാട് 24
6. ആറന്മുള 19
7. അരുവാപുലം 9

8. അയിരൂര്‍ 36
9. ചെന്നീര്‍ക്കര 14
10. ചിറ്റാര്‍ 6
11. ഏറത്ത് 19
12. ഇലന്തൂര്‍ 5
13. ഏനാദിമംഗലം 28

14. ഇരവിപേരൂര്‍ 7
15. ഏഴംകുളം 29
16. എഴുമറ്റൂര്‍ 16
17. കടമ്പനാട് 23
18. കടപ്ര 29

19. കലഞ്ഞൂര്‍ 22
20. കല്ലൂപ്പാറ 8
21. കവിയൂര്‍ 15
22. കൊടുമണ്‍ 23
23. കോയിപ്രം 9

24. കോന്നി 27
25. കൊറ്റനാട് 51
26. കോട്ടാങ്ങല്‍ 3
27. കോഴഞ്ചേരി 2
28. കുളനട 25
29. കുന്നന്താനം 17
30. കുറ്റൂര്‍ 12
31. മലയാലപ്പുഴ 5

32. മല്ലപ്പളളി 13
33. മല്ലപ്പുഴശ്ശേരി 6
34. മെഴുവേലി 4
35. മൈലപ്ര 3
36. നാറാണംമൂഴി 9
37. നാരങ്ങാനം 14
38. നെടുമ്പ്രം 9

39. നിരണം 1
40. ഓമല്ലൂര്‍ 17
41. പള്ളിക്കല്‍ 34
42. പന്തളം-തെക്കേക്കര 6
43. പെരിങ്ങര 23

44. പ്രമാടം 20
45. പുറമറ്റം 8
46. റാന്നി 16
47. റാന്നി-പഴവങ്ങാടി 20
48. റാന്നി-അങ്ങാടി 10
49. റാന്നി-പെരുനാട് 29
50. സീതത്തോട് 14

51. തണ്ണിത്തോട് 1
52. തോട്ടപ്പുഴശ്ശേരി 28
53. തുമ്പമണ്‍ 23
54. വടശ്ശേരിക്കര 25
55. വളളിക്കോട് 10
56. വെച്ചൂച്ചിറ 10

ജില്ലയില്‍ ഇതുവരെ ആകെ 173063 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 165471 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ എട്ട് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) റാന്നി-പഴവങ്ങാടി സ്വദേശി (71) 21.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
2) തണ്ണിത്തോട് സ്വദേശി (72) 17.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
3) അയിരൂര്‍ സ്വദേശി (70) 21.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
4) തിരുവല്ല സ്വദേശി (60) 18.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
5) കോയിപ്രം സ്വദേശി (71) 20.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
6) കോട്ടാങ്ങല്‍ സ്വദേശി (85) 19.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
7) റാന്നി-പഴവങ്ങാടി സ്വദേശി (41) 20.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
8) കടമ്പനാട് സ്വദേശി (83) 22.09.2021ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.

• ജില്ലയില്‍ ഇന്ന് 1215 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 164366 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7624 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 7365 പേര്‍ ജില്ലയിലും,
259 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 15841 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5663 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2886 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

 

 

ഇന്ന് 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1701; രോഗമുക്തി നേടിയവര്‍ 19,702

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകള്‍ പരിശോധിച്ചു

ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍ 967, ഇടുക്കി 927, വയനാട് 738, കാസര്‍ഗോഡ് 312 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,81,195 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,57,822 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,373 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1701 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,61,026 കോവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,039 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,924 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 595 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,702 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1911, കൊല്ലം 1572, പത്തനംതിട്ട 1043, ആലപ്പുഴ 1270, കോട്ടയം 1236, ഇടുക്കി 815, എറണാകുളം 2000, തൃശൂര്‍ 2386, പാലക്കാട് 1387, മലപ്പുറം 1572, കോഴിക്കോട് 2050, വയനാട് 932, കണ്ണൂര്‍ 1253, കാസര്‍ഗോഡ് 275 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,61,026 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,73,966 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· സെപ്റ്റംബര്‍ 22 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 90.57 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,41,91,036), 38.07 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,01,68,405) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,62,464)

· 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 56 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.

· സെപ്റ്റംബര്‍ 15 മുതല്‍ 21 വരെ കാലയളവില്‍, ശരാശരി 1,78,363 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 19,506 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 10, 6, 7, 10 ശതമാനം കുറഞ്ഞു. ആശുപത്രി വാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണുന്നത്.

· ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

error: Content is protected !!