Trending Now

കോന്നി ബ്ലോക്ക് വൈസ് പ്രസിഡന്‍റായി എല്‍ ഡി എഫിലെ നീതു ചാർളിയെ തിരഞ്ഞെടുത്തു

കോന്നി ബ്ലോക്ക് വൈസ് പ്രസിഡന്‍റായി എല്‍ ഡി എഫിലെ നീതു ചാർളിയെ തിരഞ്ഞെടുത്തു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരെഞ്ഞെടുപ്പ് എൽഡിഎഫിന് ജയം .എൽ ഡി എഫിലെ നീതു ചാർളി യു ഡി എഫിലെ ദേവകുമാറിനെ പരാജയപ്പെടുത്തി. നീ തുചാർളിക്ക് 7 വോട്ടും ദേവകുമാറിന് 6 വോട്ടുമാണ് ലഭിച്ചത്.ജൂലൈ 28ന് പ്രസിഡൻ്റായിരുന്ന എംവി അമ്പിളിക്കെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം വിജയിക്കുകയും പ്രസിഡൻ്റ് പുറത്താവുകയും ചെയ്തു.

യു ഡി എഫിനൊപ്പമായിരുന്ന ജിജി സജി എൽ ഡി എഫ് അവിശ്വാസത്തെ പിന്തുണച്ചു. തുടർന്ന് ഓഗസ്റ്റ് 10ന് വൈസ് പ്രസിഡൻ്റിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസവും വിജയിച്ചിരുന്നു.നേരത്തെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ജിജി സജി വിജയിച്ചിരുന്നു. വൈസ് പ്രസിഡൻ്റായി തെരെഞ്ഞെടുക്കപ്പെട്ട നീതു ചാർളിക്ക് എൽ ഡി എഫ് നേതൃത്വത്തിൽ സ്വീകരണം നൽകി

സി പി ഐ എം ഏരിയ സെക്രട്ടറി ശ്യാംലാൽ, സി പി ഐ മണ്ഡലം സെക്രട്ടറി പി ആർ ഗോപിനാഥൻ, , കെ രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തുളസി മണിയമ്മ, വർഗ്ഗീസ് ബേബി, സുജാത അനിൽ ,പ്രസന്ന രാജൻ, രാഹുൽ വെട്ടൂർ, എന്നിവർ സന്നിഹിതരായി.

error: Content is protected !!