Trending Now

അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23ന്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒരു അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂവും പരിശോധനയും 2021 സെപ്റ്റംബര്‍ 23ന് രാവിലെ 11ന് നടക്കും.

നേരത്തെ അപേക്ഷ സമര്‍പ്പിച്ചവരില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്കും യോഗ്യരായ മറ്റുള്ളവര്‍ക്കും പങ്കെടുക്കാം. തിരഞ്ഞെടുപ്പിനായി സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും പ്രാക്ടിക്കല്‍ ടെസ്റ്റും ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും.

റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ 2022 മാര്‍ച്ച് 31 വരെയായിരിക്കും നിയമനം. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാര്‍ ആയിരിക്കണം. യോഗ്യത: പ്ലസ് ടു ജയിച്ച ശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി/എസ്.സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്. ഫോട്ടോ എഡിറ്റിംഗില്‍ പരിജ്ഞാനം വേണം. പ്രായം 20നും 30നും മധ്യേ. സ്വന്തമായി ഡിജിറ്റല്‍ കാമറ ഉണ്ടായിരിക്കണം. വേതനം പ്രതിമാസം 15,000 രൂപ.

പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകുമ്പോള്‍ കാമറ, യോഗ്യതാ രേഖകളുടെയും സ്ഥിരം വിലാസം വ്യക്തമാക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെയും അസലും പകര്‍പ്പും ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നു വ്യക്തമാക്കുന്ന, പ്രദേശത്തെ പോലീസ് എസ്.എച്ച്.ഒ-യുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വിശദ വിവരത്തിന് ഫോണ്‍: 0468-2222657.

 

അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു

 

 

എറണാകുളം :  ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റൻറ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. . പ്ലസ്ടു പാസായ ശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രാഫർ എൻ സി വി ടി / എസ് സി വി ടി  സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫോട്ടോ ജേർണലിസത്തിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റാണ് യോഗ്യത . പ്രായപരിധി 20നും 30നും മദ്‌ധ്യേ .  അപേക്ഷകൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം [email protected] എന്ന ഇ മെയിൽ വിലാസത്തിൽ സെപ്റ്റംബർ 25 ന് മുൻപായി അയയ്ക്കണം. പ്രതിമാസം വേതനം 15,000 രൂപ .  2022 മാർച്ച് 31 വരെയാണ്  കരാർ കാലാവധി

 

അപേക്ഷകർക്ക് സ്വന്തമായി ഡിജിറ്റൽ ക്യാമറ ഉണ്ടായിരിക്കണം. ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയിലുള്ള അറിവും ജില്ലയിൽ സ്ഥിരതാമസവുമുള്ള വ്യക്തിയുമായിരിക്കണം.  അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ  ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവർ ആകരുത് . കൂടുതൽ വിവരങ്ങൾക്ക് : 0484 2354208

error: Content is protected !!