Trending Now

അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്‍റെ മൂന്നാം അനുസ്മരണം നാളെ നടക്കും

konnivartha.com : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്‍റെ മൂന്നാം അനുസ്മരണം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ ( സെപ്റ്റംബർ 17 വെളളി) നടക്കും. രാവിലെ ഒൻപതിന് പുഷ്പാർച്ചനയും ഉച്ചയ്ക്ക് ശേഷം മൂന്നിന് അനുസ്മരണവും ക്യാപ്റ്റൻ രാജു പുരസ്കാര അനുമോദനവും Zoom മീറ്റിംഗിൽ നടക്കുമെന്ന് കൺവീനർ സലിം പി. ചാക്കോ അറിയിച്ചു.

 

ക്യാപ്റ്റൻ രാജുവിന്‍റെ പേരിലുള്ള സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരം സകലകലാവല്ലഭവൻ ബാലചന്ദ്രമേനോന് നൽകി.

അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, സംവിധായകരായ മധുപാൽ, ബ്ലെസി ,എം.എ. നിഷാദ് ,കണ്ണൻ താമരക്കുളം ,സന്തോഷ് വിശ്വനാഥ് ,നടൻ കൈലാഷ്, നിർമ്മാതാക്കളായ സിയാദ് കോക്കർ ,ബിജു തോമസ് ലോസൺ , പി.ആർ.ഒ എം . എസ് ദിനേശ് , പ്രൊഡക്ഷൻ കൺട്രോളറർ ഷാജി പട്ടിക്കര, കേരള ബുക്ക്മാർക്ക് സെക്രട്ടറി ഏ.ഗോകുലേന്ദ്രൻ,ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റിയംഗം റെജി മാത്യു, സുബിൻ തോമസ് ,സുനിൽ മാമൻ കൊട്ടുപ്പളളിൽ ,വിഷ്ണു അടൂർ ,പി. സക്കീർശാന്തി തുടങ്ങിയവർ പങ്കെടുക്കും .

error: Content is protected !!