കോന്നി വാര്‍ത്ത ഡോട്ട് കോം : ഗ്രന്ഥശാല സ്ഥാപക ദിനാഘോഷ പരിപാടികളുടെ ഭാഗമായി സെപ്തംബർ 14 മുതൽ 21 വരെ കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിന് ലൈബ്രറി നിർവാഹക സമിതി യോഗം തീരുമാനിച്ചു.ലൈബ്രറിയിൽ പതാക ഉയർത്തി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് ഇന്ന് തുടക്കം കുറിച്ചു.
പുസ്തക സമാഹരണം, അക്ഷരദീപം തെളിയിക്കൽ, ലൈബ്രറിയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ, ബാലവേദി പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ, ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ സെമിനാർ എന്നീ പരിപാടികൾ നടത്തുന്നതിന് തീരുമാനിച്ചു .
ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എന്‍ എസ്സ് മുരളീമോഹൻ, എസ്സ് . കൃഷ്ണകുമാർ, കെ . രാജേന്ദ്രനാഥ്, ആർ.ലീന,എം കെ . ഷിറാസ് എ. അനിൽകുമാർ, സഞ്ജു ജോർജ്ജ് എന്നിവർ സംസാരിച്ചു.