Trending Now

നിപ വൈറസ് : വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്

നിപ വൈറസിനെ സംബന്ധിച്ചുള്ള ആധികാരിക വിവരങ്ങൾ, ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ, പ്രധാനഅറിയിപ്പുകൾ തുടങ്ങിയവ സർക്കാരിൽ നിന്നും ആരോഗ്യവകുപ്പിൽ നിന്നും നേരിട്ട് ജി ഒ കെ ഡയറക്റ്റ് മൊബൈൽ ആപ്പിലൂടെ ലഭ്യമാകും.
കോഴിക്കോട് ജില്ലയിലെ  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഈ സംവിധാനം ഒരുക്കുന്നത്.

ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും  ജി ഒ കെ ഡയറക്റ്റ്  എന്ന് സെർച്ച്‌ ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം. ലിങ്ക് http://Qkopy.xyz/gokdirect

നിപയുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകൾ പ്രചരിക്കാനുള്ള സാഹചര്യമുള്ളതിനാൽ ആധികാരിക വിവരങ്ങൾ തത്സമയം ജനങ്ങളുടെ വിരൽതുമ്പിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ ക്യൂകോപ്പി (Qkopy) എന്ന സ്റ്റാർട്ടപ്പുമായി സഹകരിച്ചാണ് ഈ നൂതന സംവിധാനത്തിന് തുടക്കം കുറിച്ചത്. 2018ൽ നിപ വന്നപ്പോഴും ഇതേ രീതിയിൽ കോഴിക്കോട് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ക്യൂകോപ്പിയുമായി ചേർന്ന് ഡിജിറ്റൽ സംവിധാനം ഒരുക്കിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾ ഇപ്പോൾ GoK Direct ആപ്പിലൂടെ സർക്കാർ ലഭ്യമാക്കുന്നുണ്ട്.

ആപ്പിന്റെ ലോഗോ യും QR കോഡും ഇതിനോടൊപ്പം ചേർക്കുന്നു.