കോന്നി വാര്‍ത്ത ഡോട്ട് കോം : താമസിക്കാൻ വീടോ നോക്കുവാൻ ബന്ധുക്കളോ ഇല്ലാതെ വര്‍ഷങ്ങളായി കടത്തിണ്ണയിൽ കഴിഞ്ഞ ശാരീരികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന വൃദ്ധനെ ഡിവൈന്‍ കരുണാലയം ഏറ്റെടുത്തു.
കോന്നി അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് പ്രവര്‍ത്തകര്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഓണക്കോടി വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലാണ് അവശനിലയില്‍ കഴിയുന്ന ശാരീരികവെല്ലുവിളി നേരിടുന്ന കുമ്പഴ സ്വദേശി ഗോപാലകൃഷ്ണനെ കാണുന്നത്,
നടക്കുവാൻ പോലും ബുദ്ധിമുട്ടിയിരുന്ന വൃദ്ധന്റെ കാര്യം ഗോൾഡൻ ബോയ്സ് പ്രവർത്തകർ അറിയിച്ചതനുസരിച്ച് വാഴമുട്ടം ഡിവൈൻ കരുണാലയം ഏറ്റെടുക്കുക യായിരുന്നു.
കരുണാലയം മാനേജര്‍ വി.ജെ.ലോനപ്പന്‍ ഗോൾഡൻ ബോയ്സ് പ്രസിഡന്റ് റോബിൻ കാരാവള്ളിൽ, സെക്രട്ടറി കെ എസ് ബിനു, സിജോ അട്ടച്ചാക്കൽ, രാജേഷ് പേരങ്ങാട്ട്, അജു അരികിനേത്ത് , വിഷ്ണു മെഡികെയർ, എന്നിവർ പങ്കെടുത്തു.