Trending Now

ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ 2.0 ജില്ലാതല പരിപാടി സംഘടിപ്പിച്ചു

ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ 2.0 ജില്ലാതല പരിപാടി സംഘടിപ്പിച്ചു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷ പരിപാടിയുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര പത്തനംതിട്ടയും, നാഷണല്‍ സര്‍വീസ് സ്‌കീം കാതോലിക്കേറ്റ് കോളജും സംയുക്തമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ 2.0 ജില്ലാതല പരിപാടി സംഘടിപ്പിച്ചു.

പത്തനംതിട്ട കാര്‍ഗില്‍ സ്മാരകത്തിന് സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഫ്രീഡം റണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നെഹ്‌റു യുവ കേന്ദ്ര പത്തനംതിട്ട ജില്ലാ യൂത്ത് ഓഫീസര്‍ പി. സന്ദീപ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രാഹുല്‍ രാജ്, അങ്കുര്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു.