കോന്നി വാര്‍ത്ത ഡോട്ട് കോം : ജലജീവന്‍ പദ്ധതി പ്രകാരം ടാപ്പുകളിലൂടെ ശുദ്ധജല വിതരണം മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതിയുടെ ഐ.എസ്.എ ജോലികള്‍ പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിന് ക്ഷണിച്ച അപേക്ഷയില്‍ മതിയായ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ വീണ്ടും അപേക്ഷ ക്ഷണിച്ചു.
പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്കോ കുടംബശ്രീ കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പ്രായ പരിധി 01.01.2021 ന് 20 വയസ് പൂര്‍ത്തിയായവരും 40 വയസ് കവിയാത്തവരും ആയിരിക്കണം.
ഒഴിവുള്ള പഞ്ചായത്തുകള്‍
ആറന്‍മുള, അരുവാപ്പുലം, അയിരൂര്‍, ചെന്നീര്‍ക്കര, ഇരവിപേരൂര്‍, കടപ്ര, കവിയൂര്‍, കോയിപ്രം, കോന്നി, കുളനട, മലയാലപ്പുഴ, മെഴുവേലി, മൈലപ്ര, നാരങ്ങാനം, റാന്നി പെരിങ്ങര, പ്രമാടം, തണ്ണിത്തോട്, തുമ്പമണ്‍, വള്ളിക്കോട് , പന്തളം തെക്കേക്കര
1.ടീം ലീഡര്‍:-വിദ്യാഭ്യാസ യോഗ്യത: എംഎസ്ഡബ്ല്യു/എംഎ സോഷ്യോളജി. പ്രവൃത്തി പരിചയം: ഗ്രാമവികസനം/ ജല വിതരണ പദ്ധതികളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.
2.കമ്മ്യൂണിറ്റി എഞ്ചിനീയര്‍:-വിദ്യാഭ്യാസ യോഗ്യത : ബിടെക്/ഡിപ്ലോമ (സിവില്‍ എഞ്ചിനീയര്‍). പ്രവൃത്തി പരിചയം: ഗ്രാമവികസനം/ ജല വിതരണ പദ്ധതികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.
3. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍:- വിദ്യാഭ്യാസ യോഗ്യത: ബിരുദം. പ്രവൃത്തി പരിചയം: ഗ്രാമവികസനം/സാമൂഹ്യ സേവനം/ ജല വിതരണ പദ്ധതികളില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.
താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ പൂരിപ്പിച്ച അപേക്ഷ, (വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം) കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില കളക്ടറേറ്റ് എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അവസാന തീയതി സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം അഞ്ചു വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അതിനുശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ 9188112605 എന്ന നമ്പരുമായോ ബന്ധപ്പെടണമെന്ന് ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.