കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ 2020-2021 അധ്യായന വര്‍ഷം സ്റ്റേറ്റ്/ സിബിഎസ്‌സി/ഐസിഎസ്ഇ സിലബസുകളില്‍ എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+, സിബിഎസ്‌സി സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ1, ഐസിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90% അതിലധികമോ മാര്‍ക്ക്/ഗ്രേഡ് ലഭിച്ചിരിക്കണം.
അപേക്ഷയോടൊപ്പം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അംഗത്വ രജിസ്‌ട്രേഷന്‍, മെമ്പര്‍ഷിപ്പ് ലൈവ് ആണന്നുള്ള സാക്ഷ്യപ്പെടുത്തല്‍, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് ഷീറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവയോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2223169.