Trending Now

കിർടാഡ്‌സിൽ വിവിധ തസ്തികകളിൽ നിയമനം

കിർടാഡ്‌സിൽ വിവിധ തസ്തികകളിൽ നിയമനം

konnivartha job portal: കോഴിക്കോട് ആസ്ഥാനമായ കിർടാഡ്‌സിൽ വിവിധ പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. റിസർച്ച് അസോസിയേറ്റ്, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ, പ്രോജക്ട് ഫെല്ലോ, മ്യൂസിയം അസോസിയേറ്റ്, മ്യൂസിയം റിസർച്ച് അസോസിയേറ്റ്, റിസർച്ച് ഫെല്ലോ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, റിസർച്ച് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം.

അപേക്ഷകൾ സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർ, ഡയറക്‌ട്രേറ്റ് ഓഫ് കിർടാഡ്‌സ്, ചെവായൂർ പി.ഒ, കോഴിക്കോട് 673017 എന്ന വിലാസത്തിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ലഭിക്കണം.

അപേക്ഷാ കവറിന് പുറത്ത് തസ്തിക രേഖപ്പെടുത്തണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകൾ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0495-2356805.

error: Content is protected !!