Trending Now

അതിഥി തൊഴിലാളികള്‍ക്ക് പത്തനംതിട്ട ജില്ലയില്‍ വാക്‌സിനേഷന്‍ ക്യാമ്പ് 28 ന്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ആരോഗ്യവകുപ്പിന്റേയും തൊഴില്‍ വകുപ്പിന്റേയും നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി ഓഗസ്റ്റ് 28ന് രാവിലെ ഒന്‍പതു മുതല്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും. പന്തളം ചിത്രാ ഹോസ്പിറ്റല്‍ (ഫോണ്‍-8547655377), തിരുവല്ല കാവുംഭാഗം ഗവ. യുപിഎസ് (ഫോണ്‍-8547655375)

കോഴഞ്ചേരി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയം (ഫോണ്‍-8547655373), മല്ലപ്പള്ളി ഓര്‍ത്തഡോക്‌സ് ബഥനി വലിയപള്ളി പാരീഷ്ഹാള്‍ (ഫോണ്‍-8547655376)

റാന്നി പഴവങ്ങാടി വൈഎംസിഎ ഹാള്‍ (ഫോണ്‍-8547655374), ചിറ്റാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (ഫോണ്‍-8547655374) എന്നിവിടങ്ങളിലാണ് വാക്‌സിനേഷന്‍ ക്യാമ്പ്. കോണ്‍ട്രാക്ടര്‍മാര്‍, കെട്ടിട ഉടമകള്‍, വ്യാപാരി വ്യവസായികള്‍ എന്നിവര്‍ അതിഥി തൊഴിലാളികളെ കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ഫോണ്‍, ആധാര്‍കാര്‍ഡ് എന്നിവ സഹിതം ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.