Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍( സെപ്റ്റംബർ ഒന്നു വരെ)

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍( സെപ്റ്റംബർ ഒന്നു വരെ)

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08,11 പൂര്‍ണ്ണമായും, വാര്‍ഡ് 14 (കൊട്ടക്കുന്ന് കോളനിക്ക് താഴെ മഠത്തില്‍ കാവ് ഉള്‍പ്പെടുന്ന ഭാഗം ), കോയിപ്രം ഗ്രാമപഞ്ചായത്ത് വാർഡ് 08 (കൈരളിപ്പടി മേല്‍ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 23 (തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപം മെയിന്‍ റോഡ് മുതല്‍ തിരുവല്ല മുനിസിപ്പാലിറ്റി ക്രിമറ്റോറിയം വരെയുള്ള ഭാഗങ്ങള്‍), , മൈലപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 പൂര്‍ണ്ണമായും , പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (തലയറ വഞ്ചിപ്പടി ഭാഗം), വാര്‍ഡ് 04 (ചാരുംകുഴി ഭാഗം മുതല്‍ പുലരി ജംഗ്ഷന്‍, ഭൂതക്കുഴി മുരുപ്പ് , ഐ ടി സി പടി ഭാഗം വരെയുള്ള പ്രദേശങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബർ ഒന്നു വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.

 

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ .എസ് .അയ്യർ പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ സെപ്റ്റംബർ ഒന്നിന് അവസാനിക്കും.

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,07,85,443 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,134 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,650 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3810, കോഴിക്കോട് 3425, തൃശൂര്‍ 3134, മലപ്പുറം 2877, കൊല്ലം 2608, പാലക്കാട് 1548, തിരുവനന്തപുരം 1890, കോട്ടയം 1848, കണ്ണൂര്‍ 1825, ആലപ്പുഴ 1705, പത്തനംതിട്ട 1357, വയനാട് 1141, ഇടുക്കി 889, കാസര്‍ഗോഡ് 593 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, വയനാട് 14, കാസര്‍ഗോഡ് 13, പാലക്കാട് 11, തൃശൂര്‍ 10, കൊല്ലം 8, പത്തനംതിട്ട 7, തിരുവനന്തപുരം, ആലപ്പുഴ 3 വീതം, ഇടുക്കി, എറണാകുളം, കോഴിക്കോട് 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,997 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1019, കൊല്ലം 1134, പത്തനംതിട്ട 516, ആലപ്പുഴ 855, കോട്ടയം 1158, ഇടുക്കി 652, എറണാകുളം 2136, തൃശൂര്‍ 2204, പാലക്കാട് 2165, മലപ്പുറം 2656, കോഴിക്കോട് 2366, വയനാട് 470, കണ്ണൂര്‍ 1341, കാസര്‍ഗോഡ് 325 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,81,209 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,11,625 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,87,246 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,59,821 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,425 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2890 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 68 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 346 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

error: Content is protected !!