Trending Now

പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ. ഐ. പി. ആര്‍ എട്ട് ശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ. ഐ. പി. ആര്‍
എട്ട് ശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ. ഐ. പി. ആര്‍-വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനത്തില്‍ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 10, 27, 28, തിരുവല്ല നഗരസഭയിലെ വാര്‍ഡ് ആറ്, മെഴുവേലി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലുമാണ് പ്രത്യേക കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം (ഡബ്ല്യൂ.ഐ.പി.ആര്‍) എട്ട് ശതമാനത്തിന് മുകളിലാണ്. ഈ വാര്‍ഡുകളില്‍ അവശ്യ സേവനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും.

ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയാണ് നിയന്ത്രണം. ഓഗസ്റ്റ് 29ന് ഞായറാഴ്ച ജില്ലയില്‍ ലോക്ക്ഡൗണ്‍ ആയിരിക്കും.