Trending Now

രാത്രികാല മൃഗചികിത്സ: വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് കൂടിക്കാഴ്ച 25 ന്

രാത്രികാല മൃഗചികിത്സ: വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് കൂടിക്കാഴ്ച 25 ന്

konnivartha.com : 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.

പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഈ മാസം 25 ന് രാവിലെ 11ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം 6 മുതല്‍ രാവിലെ 6 വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്.

താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം 25 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2322762