Trending Now

കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികൾക്ക് വിദേശത്ത് വന്‍ നിക്ഷേപം

 

കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികൾക്ക് വിദേശത്ത് വന്‍ നിക്ഷേപം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് ഓസ്‌ട്രേലിയ കേന്ദ്രമാക്കി കമ്പനി . വിദേശത്ത് കമ്പനി രജിസ്റ്റര്‍ ചെയ്തതായി പ്രതികള്‍ ഇ.ഡി.(എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്) യോട് വെളിപ്പെടുത്തി.

നിക്ഷേപകരുടെ രണ്ടായിരം കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതിയായ ഉടമ തോമസ് ഡാനിയലിന് ഓസ്ട്രേലിയൻ കമ്പനിയിൽ നിക്ഷേപമുണ്ടെന്ന് ഇ.ഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തി .2003 മുതല്‍ തോമസ് ഡാനിയല്‍ ഓസ്ട്രേലിയന്‍ കമ്പനിയുടെ ഡയറക്ടറാണ്.  ഓസ്ട്രേലിയന്‍ കമ്പനിയായ പോപ്പുലര്‍ ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് തോമസ് ഡാനിയല്‍ ,

പോപ്പുലർ ഫിനാൻസ് കേസിലെ പ്രതികൾ വൻതോതിൽ ഭൂമിയും വസ്തുക്കളും വാങ്ങിക്കൂട്ടിയെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ഉടമ തോമസ് ഡാനിയലിന് ഓസ്ട്രേലിയൻ കമ്പനിയിൽ നിക്ഷേപമുണ്ട്. ആളുകളിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ച പണമാണ് ഇതിന് ഉപയോഗിച്ചതെന്നും ഇ.ഡി കോടതിയെ അറിയിച്ചു.പ്രതികൾ വൻതോതിൽ ഭൂമിയും വസ്‌തുക്കളും വാങ്ങിയെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചു .

കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതികൾ മറച്ചുവയ്ക്കുന്നു. അന്വേഷണവുമായി പ്രതികൾ സഹകരിക്കുന്നില്ല. പ്രതികളെ ആറ് ദിവസം കൂടി കസ്റ്റഡിയിൽ വിടണമന്നും ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടു.പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രതികളെ ഹാജരാക്കിയത്.

തട്ടിയെടുത്ത പണം സംബന്ധിച്ചും പ്രതികളുടെ ബിനാമി ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്

2014 മുതൽ നടത്തിയ ഗൂഢാലോചനയിലൂടെ കേരളം കണ്ട വലിയ സാമ്പത്തിക തട്ടിപ്പാണ് കുടുംബം നടത്തിയത്. കൃത്യമായി അസൂത്രണം ചെയ്ത് പോപ്പുലർ ഫിനാൻസ് മാനേജിംഗ് ഡയറക്‌ടർ തോമസ് ഡാനിയേലിന്റെയും മക്കളുടെയും കുശാഗ്ര ബുദ്ധിയിലുദിച്ച ആശയമാണ് തട്ടിപ്പിലേക്ക് എത്തിയത്

ആദ്യ ഘട്ടത്തിൽ നിക്ഷേപകരുടെ വിശ്വാസം നേടിയെടുത്ത സ്ഥാപനം പിന്നീട് തട്ടിപ്പിന് പദ്ധതിയിടുകയായിരുന്നു. അരലക്ഷത്തിലധികം നിക്ഷേപകരിൽ നിന്ന് കണക്കിൽപ്പെട്ട 2000 കോടിയും നിക്ഷേപകർ പണയം വച്ച സ്വർണം വീണ്ടും പണയം വച്ച് 80 കോടിയിലധികം രൂപയാണ് ഇവർ തട്ടിയെടുത്തത്. കോടികളുടെ തട്ടിപ്പ് നടത്തി ഉടമയും മക്കളും പിടിയിലായിട്ട് സെപ്തംബറിൽ ഒരു വർഷമാകുന്നു .

 

ഉടമയുടെ മാതാവ് ഇപ്പൊഴും ഓസ്‌ട്രേലിയയില്‍ കഴിയുന്നു .6 മാസത്തെ വിസിറ്റിങ് വിസയില്‍ ആണ് കോന്നി വകയാറിലെ വീട്ടില്‍ നിന്നും നേരത്തെ തന്നെ മാതാവിനെ ഉടമ കടത്തിയത് . കോടികണക്കിന് രൂപ വിദേശത്തേക്ക് കടത്തിയ ശേഷം ഉടമയും ഭാര്യയും മൂന്നു പെണ്‍ മക്കളും സ്ഥാപനം പൊളിച്ച ശേഷം ഓസ്‌ട്രേലിയയിലേക്ക് മുങ്ങുവാനും അവിടെ സുഖമായി കഴിയുവാനുമായിരുന്നു പദ്ധതി തയാറാക്കിയത് . കോടികളുടെ നിക്ഷേപക തുക യുമായി ഇവര്‍ മുങ്ങുന്ന വിവരം കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ അറിഞ്ഞ നിക്ഷേപകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു . രണ്ടു പെണ്‍ മക്കളെ വിമാനത്താവളത്തില്‍ വെച്ചു പിടികൂടാന്‍ കഴിഞ്ഞു .ഒരു മകളെ നിലമ്പൂര്‍ വീട്ടില്‍ വെച്ചും പിടിച്ചതോടെ ഉടമയും ഭാര്യയും കോടി കണക്കിനു രൂപ പത്തനംതിട്ട ജില്ലയിലെ ഒരാള്‍ക്ക് കൈമാറിയ ശേഷം പോലീസില്‍ കീഴടങ്ങി .

കേസുകള്‍ നടത്തുവാന്‍ ആണ് കോടികള്‍ കൈമാറിയത് എന്നാണ് അന്വേഷണ സംഘം കരുതുന്നത് . തുടക്കം മുതലേ ഉടമയും മക്കളും അന്വേഷണവുമായി സഹകരിക്കുന്നില്ല .കോടികളുടെ നിക്ഷേപക തുക എവിടെയാണ് “മറച്ചു വെച്ചത് എന്നു പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല .

1600 കോടി രൂപയുടെ നിക്ഷേപം വിദേശത്തു ഉണ്ട് എന്നാണ് ഉടമ റോയി ഡാനിയല്‍ ഇപ്പോള്‍ ഇ ഡിയോട് വെളിപ്പെടുത്തിയത് . എന്നാല്‍ ഇനിയും കണക്കില്‍ ഇല്ലാത്ത കോടികണക്കിന് രൂപ മറ്റ് സ്ഥലങ്ങളില്‍ ഉണ്ട് .2006 ല്‍ ബെംഗളൂരുവില്‍ അഞ്ചു നില കെട്ടിടം വാങ്ങി, 2009 ല്‍ തഞ്ചാവൂരില്‍ 9 ഏക്കര്‍ ഭൂമി. പിന്നാലെ ആന്ധ്രയിലും ഭൂമി വാങ്ങിക്കൂട്ടി. തിരുവല്ലയിലും പത്തനംതിട്ടയിലും ഫ്ലാറ്റും കോന്നിയില്‍ ഭൂമിയും സ്വന്തമാക്കി . പോപ്പുലര്‍ ഫിനാന്‍സിന്റെ 276 ബ്രാഞ്ചുകള്‍ നവീകരിക്കാനെന്ന പേരില്‍ കോടികള്‍ ചെലവഴിച്ചു.കുട്ടികളുടെ പഠനത്തിനും പണം ചെലവഴിച്ചതായി റിനു മൊഴി നല്‍കി

കോടികളുടെ നിക്ഷേപം നടത്തിയ ആളുകള്‍ ഒന്നു പോലും പോലീസില്‍ പരാതി നല്‍കിയിട്ടില്ല .ഈ കോടികണക്കിന് രൂപ ഇപ്പോള്‍ ഉടമകളുടെ സേഫ് കസ്റ്റഡിയില്‍ ഉണ്ട് . അതും വിദേശ നിക്ഷേപത്തില്‍ ഉണ്ട് എന്നാണ് കരുതുന്നത് . കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപക തട്ടിപ്പായി പോപ്പുലര്‍ ഫിനാന്‍സ് മാറുകയാണ് .

പോപ്പുലർ ഫിനാൻസ് മാനേജിങ് ഡയറക്‌ടര്‍ തോമസ് ഡാനിയേൽ, മകളും ഡയറക്‌ടറുമായ റീന മറിയം എന്നിവരെ ഓഗസ്‌റ്റ് ഒമ്പതിന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഇവരെ കോടതി ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. നേരത്തേ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിശേഷമായിരുന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് സംബന്ധിച്ച് പൊലീസിൽ നിന്ന് ഇ.ഡി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് എം.ഡിയെയും മകളെയും അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലർ ഫിനാൻസിലെ നിക്ഷേപകരുടെ രണ്ടായിരം കോടിയോളം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ തട്ടിപ്പ് നടത്തിയതായി കോന്നി വാര്‍ത്ത ഡോട്ട് കോമാണ് ആദ്യം വാര്‍ത്ത പ്രസിദ്ധീകരിച്ചത് .

കഴിഞ്ഞ ഫെബ്രുവരി 16 നാണ് എറണാകുളം അഡീഷണൽ ജില്ല കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. ആറ് മാസത്തോളം തടവിൽ കഴിഞ്ഞ ശേഷമാണ് പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്.

കർശന വ്യവസ്ഥകളോടെയാണ് പ്രതികൾക്ക് അന്ന് ജാമ്യം ലഭിച്ചത്. തട്ടിപ്പ് കേസിന്‍റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന്, ഈ കേസിൽ സി.ബി.ഐ അന്വേഷണവും ഇപ്പോൾ നടക്കുന്നുണ്ട്.

നിക്ഷേപ തുക തട്ടിയെടുത്ത് നാല് സംസ്ഥാനത്ത് ഭൂമിയും കെട്ടിടങ്ങളും വാങ്ങിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നും ഇഡി കോടതിയെ അറിയിച്ചു.
പോപ്പുലർ ഫിനാൻസ് എം ഡി തോമസ് ഡാനിയേൽ ഓസ്ട്രേലിയൻ കമ്പനിയായ പോപ്പുലർ ഗ്രൂപ്പിന്‍റെ ഡയറക്ടറാണെന്നും കമ്പനിയിൽ എത്രകോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.

കമ്പനി ഉടമയുടെ മക്കളും വിദേശ പഠനത്തിനും, കമ്പനി മോടിപിടിപ്പിക്കുന്നതിനും നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ വകമാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

കൂടുതൽ ചോദ്യം ചെയ്യലിന് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പ്രതികളെ എറണാകുളം ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തു.