Trending Now

“ആവണിപ്പൂവ് “ഓണ ആൽബം നാളെ പുറത്തിറക്കും

ആവണിപ്പൂവ് ഓണ ആൽബം നാളെ പുറത്തിറക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : : ജെ ആന്റ് ജെ മീഡിയ ക്രിയേഷൻസിന്റെ ബാനറിൽ ജിജോ ചേരിയിൽ സംഗീത സംവിധാനവും ഓർക്കസ്ട്രേഷനും  നിര്‍വഹിച്ചിരിക്കുന്ന ഓണ ആൽബം ആവണിപ്പൂവ് നാളെ ( 19:8: 2021 വ്യാഴം) രാവിലെ 11 നു
പുറത്തിറങ്ങും.

ശ്രീജിത്ത് എരുവഗാനരചന നിർവഹിച്ചിരിക്കുന്ന “ആവണിപ്പൂവ്  ഓണപ്പാട്ടുകള്‍” എന്ന ആല്‍ബത്തിലെ  പുത്തലഞ്ഞ ചിങ്ങവാന പൂവനികയിലെ എന്ന ഗാനം പാർവ്വതി ജഗീഷ്ആണ് ആലപിച്ചിരിക്കുന്നത്. തിരുവോണ വരവറിയിക്കുന്ന പ്രസിദ്ധമായ  വള്ളംകളിയും ഓണക്കാല ഒത്തുചേരലുമെല്ലാം പ്രതിപാദിക്കുന്ന ഈ ഗാനം J&J media kerala യൂ ട്യൂബ് ചാനലിലൂടെ  പുറത്തിറങ്ങും.

ഡോ.രാജേഷ് , ഡോ.വിനോദ് സംയുക്ത രാജേഷ്, ജിജോ ചേരിയിൽ എന്നിവരാണ് കോറസ്പാടിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ആൽബത്തിന്റെ കോ ഓർഡിറ്ററാണ്.പത്തനംതിട്ട എസ്.ബി ഡിജിറ്റൽ ഹബാണ് റെക്കോർഡിംങ് നടത്തിയിരിക്കുന്നത്.

 

error: Content is protected !!