60 വയസ്സുകഴിഞ്ഞ 2871 പേര്‍ പത്തനംതിട്ട ജില്ലയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വിസമ്മതം രേഖപ്പെടുത്തി: 60 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍: ജില്ലയില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചു(konnivartha.com )
കോന്നി വാര്‍ത്ത ഡോട്ട് കോം : അറുപത് വയസിന് മുകളിലുള്ള അര്‍ഹരായ എല്ലാവര്‍ക്കും ഓഗസ്റ്റ് 15 നു മുന്‍പ് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും നല്‍കുക എന്ന ലക്ഷ്യം ജില്ലയില്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു.
ജില്ലയുടെ ലിസ്റ്റിലുണ്ടായിരുന്ന 297005 പേര്‍ക്കും, മറ്റു ജില്ലക്കാരായ 1796 പേര്‍ക്കും ഉള്‍പ്പടെ ആകെ 60 വയസിനു മുകളിലുള്ള 298801 പേര്‍ക്കാണ് ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് ഒന്നു വരെയുള്ള കണക്കനുസരിച്ച് വാക്‌സിന്‍ നല്‍കിയത്.
421 പേര്‍ക്ക് വാക്‌സിന്‍ അലര്‍ജിയായതിനാല്‍ കുത്തിവയ്പ്പ് സ്വീകരിക്കാന്‍ കഴിഞ്ഞില്ല.
കോവിഡ് പോസിറ്റീവ് ആയതിനു ശേഷം മൂന്നുമാസം പൂര്‍ത്തിയാകാത്ത 4632 പേര്‍ ഉണ്ട്. ഇവര്‍ക്ക് കാലാവധി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വാക്‌സിന്‍ നല്‍കും.
2871 പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വിസമ്മതം രേഖപ്പെടുത്തിയതായും ഡിഎംഒ അറിയിച്ചു.