ഡിടിഡിസി പാഴ്‌സല്‍ സര്‍വീസ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണം: പത്തനംതിട്ട ഉപഭോകൃത കോടതി
കോന്നി വാര്‍ത്ത ഡോട്ട് കോം : പാഴ്‌സല്‍ അയച്ച ടെലിവിഷന്‍ സെറ്റ് വീട്ടിലെത്തിച്ചപ്പോള്‍ ഉപയോഗശൂന്യമായി . 5350 രൂപ ചെലവും 500 രൂപ ഇന്‍ഷ്വറന്‍സ് ഫീസും ഈടാക്കി എങ്കിലും ഇന്‍ഷുറന്‍സ് തുക നിഷേധിച്ച ഡിടിഡിസി പാഴ്‌സല്‍ സര്‍വീസ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നു പത്തനംതിട്ട ഉപഭോകൃത തര്‍ക്ക പരിഹാര കോടതി വിധിച്ചു .
തിരുവല്ല കാവും ഭാഗം മാനസ സരസ്സില്‍ ടി എസ്സ് വിജയകുമാര്‍ ആണ് പരാതി നല്‍കിയത് . 2017 ഒക്ടോബറില്‍ വിജയ കുമാര്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന മരുമകന് സമ്മാനമായി ഷാര്‍ജയില്‍ നിന്നും വരുത്തിയ വിദേശ നിര്‍മ്മിത ടി വി തിരുവല്ല പ്രവര്‍ത്തിക്കുന്ന പാര്‍സല്‍ സര്‍വീസ് വഴി അയച്ചു .
പാര്‍സല്‍ ചിലവായി 5350 രൂപയും ടി വി 25000 രൂപ ഇന്‍ഷ്വറന്‍സ് ചെയ്ത വകയില്‍ 500 ഉം ചേര്‍ത്ത് 5850 രൂപ പാര്‍സല്‍ കമ്പനിയെ ഏല്‍പ്പിച്ചു . ടി വി ലഭിച്ചപ്പോള്‍ ഗ്ലാസ് പൊട്ടി ഉപയോഗ ശൂന്യമായി . വിവരം കമ്പനിയെ അറിയിച്ചു എങ്കിലും ഇന്‍ഷ്വറന്‍സ് തുകയായ 25000 രൂപ നല്‍കുവാന്‍ തയാറായില്ല . ഇക്കാര്യം ചൂണ്ടി കാട്ടിയാണ് വിജയകുമാര്‍ ഉപഭോകൃത കോടതിയെ സമീപിച്ചത് . വാദത്തില്‍ തെളിവുകള്‍ ശെരി വെച്ചതോടെ ഇന്‍ഷ്വറന്‍സ് തുക , നഷ്ട പരിഹാരമായി 10000 രൂപ കോടതി ചിലവായി 5000 രൂപയും ചേര്‍ത്ത് 40,000 രൂപ ഹര്‍ജിക്കാരന് നല്‍കുവാന്‍ വിധിച്ചു .