Trending Now

അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ വിതരണം തുടങ്ങി

Spread the love

അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ വിതരണം തുടങ്ങി

കോന്നി വാര്‍ത്ത ഡോട്ട് കോം : കാർഷിക സർവകലാശാല ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത അത്യുല്പാദന ശേഷിയുള്ളതും, പൊക്കം കുറഞ്ഞതും, അധികം പടരാത്തതും, വീട്ടുവളപ്പിൽ കൃഷി ചെയ്യുവാൻ യോജിച്ചതുമായ കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ വിതരണം അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ അരുവാപ്പുലം കൊക്കാത്തോട് ബ്രാഞ്ചുകളിൽ ആരംഭിച്ചു.

അരുവാപ്പുലത്ത് ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ പഞ്ചായത്ത് അംഗം എസ്സ് .ബാബുവിന് തൈ നൽകി ഉദ്ഘാടനം ചെയ്തു. കൊക്കാത്തോട്ടിൽ ബോർഡ് അംഗം ജോജു വർഗ്ഗീസ് പഞ്ചായത്ത് അംഗം വി കെ രഘുവിന് നൽകി ഉദ്ഘാടനം ചെയ്തു. എസ്സ് .സന്തോഷ്കുമാർ, സലിൽ വയലാത്തല, എസ്സ്.ശിവകുമാർ, ഡി കെ . ബിനു എന്നിവർ സംസാരിച്ചു . തൈ ആവശ്യമുള്ളവർ ഓഗസ്റ്റ് 18 വരെ അപേക്ഷ നൽകാവുന്നതാണ്.

 

error: Content is protected !!